അബുദാബി: കന്നി കിരീടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയ ടി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 ല്‍ വിജയത്തോടെ അരങ്ങേറി. ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരത്തില്‍ അവര്‍ അഞ്ചു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.
119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ രണ്ട് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി വിജയം സ്വന്തമാക്കി. സ്കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 118 . ഓസ്ട്രേലിയ: 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 121.
ചെറിയ സ്കോര്‍ പ്രതിരോധിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ ഓസ്്ട്രേലിയയെ വിറപ്പിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫി്ഞ്ചിനെ പേസര്‍ നോര്‍ട്ജെ പൂജ്യത്തിന് മടക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഓസീസ് സ്്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രം. തുടര്‍ന്ന്് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (14) റബഡയും മിച്ചല്‍ മാര്‍ഷിനെ (11) മഹരാജും വീഴ്ത്തിയതോടെ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് 38 റണ്‍സെന്ന നിലയില്‍ തകര്‍ന്നു.
പിന്നീട് മുന്‍ നായകന് സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്ട്രേലിയ കരകയറിയത്. സ്മിത്ത്് 34 പന്തില്‍ മൂന്ന്് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 35 റണ്‍സ് നേടി ടോപ്പ് സ്കോററായി. ഒടുവില്‍ നോര്ട്ജെയ്ക്ക് വിക്കറ്റ് സമ്മാനിച്ച മടങ്ങി.
അവസാന ഓവറുകളില്‍ പിടിച്ചുനിന്ന് മാര്‍ക്കസ് സ്റ്റോയ്നിസും (24 നോട്ടൗട്ട്്) മാത്യൂ വേഡും (15 നോട്ടൗട്ട്്) ഓസ്ട്രേലിയയ്്ക്ക് വിജയം സമ്മാനിച്ചു. നോര്‍ട്ജെ നാല് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്‍ക്രമിന്റെ മികവിലാണ് 118 റണ്‍സ് എടുത്തത്. മാര്‍ക്രം 36 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 40 റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ 16 റണ്‍സ് എടുത്തു. റബഡ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്്ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹെയ്സല്‍വുഡാണ് മാന്‍ ഓഫ് ദ മാച്ച്. മിച്ചല്‍ സ്റ്റാര്‍ക്ക്് നാല് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റും ആദം സാമ്പ നാല് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
സ്കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 118 (മാര്‍ക്രം 40, റബഡ 19 നോട്ടൗട്ട്), ഓസ്ട്രേലിയ 19.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 121 ( സ്റ്റീവ് സ്മിത്ത് 35, സ്റ്റോയ്നിസ് 24 നോട്ടൗട്ട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: