ജമ്മു കശ്മീര്‍: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസനം അട്ടിമറിയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു ആന്‍റ് കശ്മീര്‍ യൂത്ത് ക്ലബ്ബില്‍ യുവാക്കളുമായുള്ള ആശയവിനിമയത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
കശ്മീരിന് പ്രത്യേക പദവി എടുത്ത കളഞ്ഞ 2019 ആഗസ്ത് 5 എന്ന ദിനം തീവ്രവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അവസാനനാളായിരുന്നെന്നും അമിത് ഷാ യുവാക്കളോട് പറഞ്ഞു. ഈ ദിനം തങ്കലിപികളാല്‍ എഴുതപ്പെടും. ഈ നാളിന് ശേഷം കശ്മീര്‍ അടിമുടി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷം കല്ലറും തീവ്രവാദ ആക്രമണങ്ങളും കുറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ വികസനത്തിന് സംഭാവന ചെയ്യേണ്ടത് യുവാക്കളുടെ കടമയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
നേരത്തെ ഏതാനും കുടുംബങ്ങളുടെ കൈകളില്‍ മാത്രമായി കശ്മീര്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യം താഴെത്തട്ടിലേക്ക് കൊണ്ടുവരപ്പെട്ടു. ഇനി എംഎല്‍എ, എംപി, മുഖ്യമന്ത്രി…ഈ പദവികള്‍ സാധാരണക്കാരായ യുവാക്കള്‍ക്കും സ്വപ്‌നം കാണാം. നേരത്തെ ഇതെല്ലാം ഏതാനും കുടുംബക്കാരുടെ കൈകളില്‍ മാത്രമായിരുന്നു ഈ പദവികള്‍- അമിത് ഷാ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷം ഇതാദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. അടുത്ത മൂന്ന് ദിവസം അദ്ദേഹം കശ്മീരില്‍ ചെലവഴിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീര്‍-ഷാര്‍ജ ഫ്‌ളൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിക്കും. ശനിയാഴ്ച മുതല്‍ ഷാര്‍ജ-കശ്മീര്‍ വിമാനസര്‍വ്വീസ് ആരംഭിക്കും. ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരങ്ങളില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കശ്മീരിലെ ചില ഇടങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ തീവ്രവാദ ആക്രമണം കൂടി വരികയായിരുന്നു. കശ്മീരികളല്ലാത്ത സാധാരണ പൗരന്മാരെ വധിച്ചുകൊണ്ട് ഭീകരര്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നത്. കശ്മീരിലെ ഭൂമിയില്‍ സ്ഥിരവാസത്തിനുള്ള അവകാശം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒപ്പം കശ്മീര്‍ വിട്ടോടിപ്പോയ പതിനായിരക്കണക്കിന് കശ്മീരി ബ്രാഹ്മണരെ ഭൂമി തിരിച്ചുനല്‍കി കശ്മീരിലേക്ക് മടക്കിക്കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതെല്ലാം തകിടം മറിയ്‌ക്കാനാണ് കശ്മീരി ബ്രാഹ്മണനെയും സിഖുകാരനെയും കഴിഞ്ഞ ദിവസം ഭീകരവാദികള്‍ വെടിവെച്ചുകൊന്നത്. പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഇടമല്ല കശ്മീര്‍ എന്ന സൂചന നല്‍കാന്‍ ഇവിടെ തെരുവുകളില്‍ മധുരം വില്‍ക്കുന്ന ഏതാനും ബീഹാറികളെയും വെടിവെച്ച് കൊന്നിരുന്നു. ഇപ്പോള്‍ സൈന്യം തീവ്രവാദികള്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം എല്ലാതരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങളും അവസാനിപ്പിക്കാനും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്തായാലും കശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിറകോട്ടില്ല എന്ന വ്യക്തമായ സന്ദേശം ഭീകരവാദികള്‍ക്ക് നല്‍കാനാണ് ഷായുടെ ഈ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: