ന്യൂദല്‍ഹി: പൗരത്വ ഭേദഗതില്‍ ബില്ലിനെതിരെ (സിഎഎ) ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിച്ച ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി.
2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ നടത്തിയ പ്രസംഗം ആള്‍ക്കൂട്ടത്തെ സര്‍ക്കാരിനെതിരെ ഇളക്കിവിടുകയായിരുന്നു. വൈകാതെ ദല്‍ഹിയിലെ ജാമിയ നഗറില്‍ 3000 പേര് പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഷര്‍ജീലിന്റെ പ്രസംഗം ഒറ്റനോട്ടത്തില്‍ തന്നെ വര്ഗ്ഗീയച്ചുവയുള്ളതാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാള്‍ പറഞ്ഞു. ‘സമാധാനവും സൗഹൃദാന്തരീക്ഷവും തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസംഗത്തിന്റെ ഭാഷയും ധ്വനിയും,’- വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. ഈ വര്‍ഗ്ഗീയ കലുഷിതമായി പ്രസംഗം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ (സെഡിഷന്) എന്ന രാജ്യദ്രോഹക്കുറ്റത്തിന് കീഴില്‍ വരുമോ എന്ന കാര്യം കുറെക്കൂടി ആഴത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
വിധി പ്രസ്താവിക്കുമ്പോള്‍ ജഡ്ജി സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചു: നമ്മുടെ ചിന്ത എന്താണോ അതാണ് നമ്മള്. അതുകൊണ്ട് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കൂ. വാക്കുകള്‍ അതിന് ശേഷം വരുന്ന ഒന്നുമാത്രമാണ്. ചിന്തകള്‍ ജീവിക്കുന്നു, അത് ദൂരേയ്ക്ക് യാത്ര ചെയ്യുന്നു,’ -ജഡ്ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: