മുംബൈ : മുംബൈ നഗരത്തിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ലാല്‍ബാഗിലെ കെട്ടിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഒരാള്‍ മരിച്ചു. 29 പേരെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയോടെയാണ് കെട്ടിടത്തിന്റെ 19ാം നിലയില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍ തിവാരി(30) എന്നയാള്‍ താഴേയ്‌ക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം അപകടത്തില്‍ നാശനഷ്ടങ്ങളൊന്നും വ്യക്തമല്ല. കിലോമീറ്ററുകളോളം കാണാവുന്ന രീതിയില്‍ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയര്‍ കിഷോരി പെഡ്നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മഹാരാഷ്‌ട്ര മന്ത്രി ആദിത്യ താക്കറെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: