അന്തരിച്ച താരം ചിരഞ്ജീവി സര്‍ജയുടേയും മേഘ്നരാജിന്റയും മകന് ഒന്നാം പിറന്നാള്‍ നിറവില്‍ ചിരഞ്്ജീവിയുടെ മരണ വാര്‍ത്ത സിനിമാലോകത്തെ ഏറെ ദുഖത്തില്‍ ആഴ്ത്തിയിരുന്നു. അന്ന് നാലുമാസം ഗര്‍ഭിണിയായിരുന്ന മേഘ്ന പിന്നീട് തന്റെ മകനുമായി ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു.
റയാന് രാജ് സര്‍ജ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ ആഘോഷം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്. ജൂനിയര്‍ ചീരു എന്ന് ആരാധകര്‍ വിളിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന പിറന്നാള്‍ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. മകനൊപ്പമുള്ള ചെറിയ സന്തോഷം പോലും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.
കുഞ്ഞ് ജനിച്ച് പത്താം മാസമാണ് ജൂനിയര്‍ സി ക്ക് റയാന് രാജ് സര്‍ജ എന്ന പേര് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിനൊപ്പമുള്ള വീഡിയോയും മേഘ്ന പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതുവരെ ജൂനിയര്‍ സി എന്നാണ് എല്ലാവരും റയാനെ വിളിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഒക്ടോബര്‍ 22 നാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. അടുത്തിടെ മേഘ്ന അഭിനയത്തിലേക്ക് തിരികെയെത്തുകയും ചെയ്തിരുന്നു. പുതിയ സിനിമയില്‍ മുഖ്യ വേഷമാണ് മേഘ്ന അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: