Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ വകുപ്പില്‍ അനധികൃത നിയമനങ്ങളും അഴിമതിയും; അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നിയമനം പോലും പിഎസ്‌സി മുഖേന നടത്തിയിട്ടില്ല

സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം തന്നെ കയര്‍ഫെഡില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1992 ലാണ് കയര്‍ഫെഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത്. 2017 ല്‍ കയര്‍ഫെഡ് നിയമനങ്ങള്‍ക്കുള്ള സ്‌പെഷല്‍ റൂള്‍സും തയ്യാറായി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നിയമനം പോലും പിഎസ്‌സി മുഖേന നടത്തിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 22, 2021, 09:54 am IST
in Kerala

തിരുവനന്തപുരം: കയര്‍ വകുപ്പിനുകീഴിലുള്ള കയര്‍ഫെഡ്, ഫോംമാറ്റിങ്‌സ് ഇന്ത്യ, കേരള സ്‌റ്റേറ്റ് കയര്‍ മെഷീനറി മാനുഫാക്ചറിങ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും.

സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം തന്നെ കയര്‍ഫെഡില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1992 ലാണ് കയര്‍ഫെഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത്. 2017 ല്‍ കയര്‍ഫെഡ് നിയമനങ്ങള്‍ക്കുള്ള സ്‌പെഷല്‍ റൂള്‍സും തയ്യാറായി. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നിയമനം പോലും പിഎസ്‌സി മുഖേന നടത്തിയിട്ടില്ല.  

പ്രമുഖ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കടക്കം ഈ സ്ഥാപനത്തില്‍ വിരമിച്ച ശേഷവും പുനര്‍നിയമനം നല്കി. പെന്‍ഷന്‍ പറ്റിയ 13 പേരെ, അവര്‍ മുമ്പ് ജോലി ചെയ്തിരുന്ന അതേ തസ്തികകളില്‍, പെന്‍ഷനാവുന്നതിന് മുമ്പ് അവര്‍ക്ക് ലഭിച്ചിരുന്ന അതേ ശമ്പളത്തില്‍ത്തന്നെ നിയമിച്ചു. അതില്‍ ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയും കയര്‍ഫെഡിലെ സിഐടിയു നേതാവും ഉള്‍പ്പെട്ടിട്ടുണ്ട്.  

കയര്‍ഫെഡില്‍ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട 18 കരാര്‍ ജീവനക്കാരുടെ നിയമന കാലാവധി ഓരോ പതിനൊന്ന് മാസം കഴിയുമ്പോഴും വീണ്ടും ദീര്‍ഘിപ്പിച്ച് നല്കുന്നുണ്ട്. ശമ്പളവര്‍ധനവ് ഉള്‍പ്പെടെ നല്കിയാണ് ഇവരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നത്. കയര്‍ഫെഡിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ അനന്തമായി നീളുമ്പോഴാണ്  ഇത്തരത്തില്‍ പിന്‍വാതിലിലൂടെ കയറിക്കൂടിയ കരാര്‍ ജീവനക്കാര്‍ക്ക് അനര്‍ഹമായ വേതന വര്‍ധന നല്കി കാലാവധി നീട്ടുന്നത്. 2020 ല്‍ നല്കിയ 2017-2018 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി സൂചിപ്പിട്ടുണ്ട്.  

ലക്ഷക്കണക്കിന് രൂപ കയര്‍ഫെഡിലെ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത ഉള്ളതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌റ്റോക്ക് വെരിഫിക്കേഷനിലും വലിയ അപാകതകള്‍ നടന്നിട്ടുണ്ട്. കയര്‍ഫെഡിലെ ഓഡിറ്റ് വേഗത്തിലാക്കുന്നതിനും ഷോറൂം കണക്കുകള്‍ക്ക് ഏകീകൃത അക്കൗണ്ടിങ് സിസ്റ്റം രൂപപ്പെടുത്തുന്നതിനും അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ മെച്ചപ്പെടുത്തുന്നതിനു

മായി 2014-2015 കാലഘട്ടത്തില്‍ അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്ന 35 ലക്ഷം രൂപ ആ ആവശ്യത്തിന് ഉപയോഗിക്കാതെ വകമാറ്റി ചെലഴിച്ചു. ഹെഡ് ഓഫീസിലെ വിവിധ സെക്ഷനുകളിലും ഷോറൂമുകളിലും സ്‌റ്റോക്കുകളിലും വന്‍ക്രമക്കേടുകളും അഴിമതിയും നടന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടും വീഴ്ച കൊണ്ടും കോടിക്കണക്കിന് രൂപയുടെ നഷ്ടം കയര്‍ഫെഡിന് സംഭവിച്ചു. ഇതിന് പുറമേയാണ് കയര്‍ സഹകരണ സംഘങ്ങള്‍ക്ക് കയര്‍ഫെഡ് മുഖേന ചകിരിവാങ്ങി നല്കുന്നതിലെ അഴിമതി. മുമ്പ് സംഘങ്ങള്‍ക്ക് പുറംമാര്‍ക്കറ്റില്‍ നിന്നും ഗുണമേന്മയുള്ള ചകിരി നേരിട്ട് സംഭരിക്കാന്‍ കഴിയുമായിരുന്നു. അതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ തടസ്സം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പകരം ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ കൂടുതല്‍ വില നല്കി കയര്‍ഫെഡ് നല്കുന്ന ഗുണനിലവാരം കുറഞ്ഞ ചകിരി വാങ്ങുന്നതിന് സഹകരണ സംഘങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.  

കേരള സ്‌റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കോര്‍പ്പറേഷനിലും വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി ആക്ഷേപമുണ്ട്. അനധികൃത നിയമനങ്ങളും വ്യവസ്ഥാപിതമായ അപ്രന്റിസ്ഷിപ്പ് രീതി ലംഘിച്ചുകൊണ്ടുളള നിയമനങ്ങളും ഇവിടെ നടക്കുന്നു. ഈ സ്ഥാപനത്തില്‍ നിര്‍മിക്കുന്ന യന്ത്രോപകരണങ്ങള്‍ക്ക് യാതൊരുവിധ ഗുണനിലവാരമോ കാര്യക്ഷമതയോ ഇല്ല എന്ന പരാതിയുമുണ്ട്.  

തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള സ്വകാര്യകമ്പനികളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ യന്ത്രോപകരണങ്ങള്‍ വാങ്ങി സപ്ലൈ ചെയ്യുന്ന രീതിയാണ്  ഇപ്പോഴുള്ളത്.

Tags: അഴിമതിcoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

Kerala

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത 1000 രൂപ,കയര്‍ തൊഴിലാളികള്‍ക്കും ബോണസിന് പണം അനുവദിച്ചു

Kasargod

ഉല്‍പന്ന സംഭരണം നിലച്ചു: കയര്‍ വ്യവസായം പ്രതിസന്ധിയില്‍, പിടിച്ചുനിൽക്കാനാവാതെ കാസർകോട്ടെ സഹകരണ സംഘങ്ങൾ

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.