ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്ക്കേര്പ്പെടുത്തിയ പിഎം ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് ആരംഭിച്ച പദ്ധതി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അമ്പതു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഇന്നലെ പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് 180 ദിവസത്തേക്ക് കൂടി വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ഇതുവരെ 1351 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചത്. 675.5 കോടി രൂപയാണ് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: