തിരുവനന്തപുരം: ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍.സി.ബിയുടെ പിടിയിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. ആര്യന് ഖാന് നേരിടുന്നത് വെറും ആരോപണം മാത്രമാണെന്നും ആര്യന്റെ ഒപ്പമുണ്ടായിരുന്നവരില്‍ നിന്നും കണ്ടെടുത്തത് ഏതാനും ഗ്രാം മയക്കുമരുന്ന് മാത്രമാണെന്നും ഷമ മുഹമ്മദ് ആരോപിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
‘ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ഇതാണ് മോദി സര്‍ക്കാരിന്റെ കീഴിലുള്ള നീതി.
ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന് ഉള്‍പ്പെടെ എട്ട് പേര് പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതികളുടെ എല്ലാം ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: