മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്‍. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് മകനെ കാണാന്‍ ഷാറൂഖ് എത്തിയത്. കേസില്‍ ആര്യന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഡിപിഎസ് കോടതി തള്ളിയിരുന്നു ഇതിനെ തുടര്‍ന്നാണ് ഷാറൂഖ് ഖാന്‍ മകനെ സന്ദര്‍ശിക്കാന്‍ എത്തിയത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് താരം ഹൈക്കോടതിയെ സമീപിച്ചു.
കേസ് ഗൗരമുള്ളതാണെന്നും ആര്യന് ജാമ്യം നല്‍കുന്നത് വഴി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നും ഹര്‍ജി എതിര്‍ത്ത എന്‍സിബി കോടതിയില്‍ വാദിച്ചു. പുതുമുഖ യുവനടിയുമായി ആര്യന്‍ ലഹരി ഇടപാടുകള്‍ നടത്തിയതായി സൂചിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചത്.
ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: