മുംബൈ: ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ ആര്യന് ഖാന് ജാമ്യമില്ല. ആര്യന്റേയും കേസിലെ കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ മുംബൈയിലെ എന്‍ഡിപിസി കോടതി തള്ളി. ആര്യനെ കൂടാതെ അര്‍ബാസ് മര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ ആണ് കോടതി തള്ളിയത്. പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീലിന്റേതാണ് ഉത്തരവ്. ഗുരുതമായ കേസാണെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നേരത്തേ, ആര്യന് ലഹരിമരുന്ന് സംഘത്തിലെ മറ്റൊരു നടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആര്യന് വിദേശലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയെ അറിയിച്ചിരുന്നു.
ഒക്ടോബര്‍ 7 നാണ് ആര്യന് ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇപ്പോള്‍ മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന് ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യന് കഴിക്കുന്നില്ലെന്നും, ജയില്‍ കാന്റീനിലെ ബിസ്ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും പറയുന്നു. ഇപ്പോള്‍ സാധാരണക്കാരുടെ സെല്ലിലാണ് ആര്യന് ഖാന്. വൃത്തിക്കുറവുള്ളതിനാല്‍ ജയിലിലെ ടോയ് ലറ്റ് ഉപോയിഗ്ക്കാതിരിക്കാനാണ് ഭക്ഷണ നിയന്ത്രണങ്ങള്‍ എന്ന് പറയുന്നു. നേരത്തേ, എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയിരുന്നു. അച്ഛന് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ആര്യന് ഖാന് പിതാവ് ഷാരൂഖ് ഖാന് ഉറപ്പുനല്‍കിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: