ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ ഇന്നു പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ദ്രഗാഡ് മേഘലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ പത്തു ദിവസങ്ങളായി സൈന്യം കശ്മീരിലെ വിവിധ മേഘലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തി വരികെയായിരുന്നു.
കൊല്ലപ്പെട്ട ഭീകരരിലൊരാള്‍ പുല്‍വാമയിലെ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആദില്‍ അഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷോപ്പിയാന്‍ മേഘലയില്‍ സൈന്യം ഇപ്പോഴും തെരച്ചില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനൊന്നോളം ഏറ്റുമുട്ടലാണ് ഭീകരരുമായി ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പതിനഞ്ചു ഭീകരരെയാണ് വിവിധ ഏറ്റുമുട്ടലുകളിലായി സൈന്യം വധിച്ചത്.
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോര്‍ പ്രദേശത്ത് സമാനമായ ഏറ്റുമുട്ടലിനിടെ സംയുക്ത സുരക്ഷാ സേന ലക്ഷകര്‍-ഇ-തോയ്ബയുടെ കമാന്‍ഡര്‍ ഉമര്‍ മുഷ്താഖ് ഖണ്ഡിയെ വധിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലെ ഫിറോസ്പൂരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്ന വന്‍ ആയുധശേഖരം ബിഎസ്എഫ് സംഘം പിടിച്ചെടുത്തു. ഇരുപതിലധികം പിസ്റ്റലുകളും തിരകളും മറ്റ് ആയുധങ്ങളുമാണ് പിടിച്ചെടുത്തത്. ഇവ പാകിസ്ഥാനിലും, ചൈനയിലും, ഇറ്റലിയിലുമായി നിര്‍മ്മിച്ചവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: