ജമ്മു കശ്മീര്‍: കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ ജനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനൊന്നോളം സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങളെത്തുടര്‍ന്ന് മേഘലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കരസേനാ മേധാവി എംഎം നരവനെ ജമ്മുവിലെ നിയന്ത്രണ രേഖയോട് (എല്‍ഒസി) ചേര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി. സന്ദര്‍ശന വേളയില്‍ ഉദ്യോഗസ്ഥര്‍ ഈ മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചും നിലവിലുള്ള നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കരസേനാ മേധാവിയോട് വിശദീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം.എം നരവനെ ജമ്മുകശ്മീരില്‍ എത്തിയിരിക്കുന്നത്.
പൂഞ്ചില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും. വനമേഘലകളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടന്‍ തന്നെ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കി. പാകിസ്ഥാന് കമാന്‍ഡോകളെ സഹായം ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വന്‍ ആയുധ ശേഖരവുമായാണ് ഇവര്‍ ഒളിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങളുടെ അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: