കുഷിനഗര്‍(ഉത്തര്‍ പ്രദേശ്): ഏക ശ്രേഷ്ഠ ഭാരതത്തിന് ആക്കമേകുന്ന കുഷി നഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മുന്‍കാലങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും, അന്തര്‍ദേശീയ ബുദ്ധമത തീര്‍ത്ഥാടകരുടെ വിമാന യാത്ര സുഗമമാക്കാനും ഈ വിമാനത്താവളം സഹായിക്കും. ശ്രീലങ്കയിലെ കൊളൊംബോയില്‍ നിന്നും ആദ്യമായി പറന്നിറങ്ങുന്ന വിമാനത്തിൽ പ്രമുഖരും ബുദ്ധസന്യാസിമാരുമുള്‍പ്പടെ 125 വിശിഷ്ടാഥിതികളുമായി എത്തും. ലോകമെമ്പാടുമുള്ള ബുദ്ധമതവിശ്വാസികള്‍ക്ക് ബുദ്ധന്റെ മഹാപരിനിര്‍വാണ സ്ഥാനം സന്ദര്‍ശിക്കാനുള്ള തീര്‍ഥാടനയാത്ര ഇതോടെ എളുപ്പമാകും.
3600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലിന് തിരക്കേറിയ സമയങ്ങളില്‍ 300 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഗൗതമ ബുദ്ധന്‍ മഹാപരിനിര്‍വാണം പ്രാപിച്ച സ്ഥലമാണ് കുഷിനഗര്‍. ലുമ്പിനി, സാരനാഥ്, ബോധഗയ, വൈശാലി തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങള്‍ ചേര്‍ന്ന ബുദ്ധ തീര്‍ഥാടന സര്‍ക്യൂട്ടിന്റ കേന്ദ്ര ബിന്ദുവും കുഷിനഗറാണ്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും കൂടുതല്‍ ബുദ്ധമത വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനും ബുദ്ധ തീര്‍ഥാടന സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിനും ഈ വിമാനത്താവളം സഹായിക്കും.
ശ്രീലങ്ക, ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള വ്യോമയാന ബന്ധം മെച്ചപ്പെടുത്താനും ഇവിടങ്ങളില്‍ നിന്നുള്ള ബുദ്ധമത വിശ്വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഈ പ്രദേശത്തിന്റെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാനും ഈ വിമാനത്താവളം അവസരമൊരുക്കും. ഇതിലൂടെ യുപിയിലെ വിനോദ സഞ്ചാരികളുടെ വരവ് 20 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാര മേഘലയില്‍ മാത്രമല്ല, ഇവിടുത്തെ സാമ്പത്തിക വികസനത്തിനും ഉത്തേജനം നല്‍കും. കൂടാതെ ഈ തീര്‍ഥാടന കേന്ദ്രത്തിന് വ്യോമയാന ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുക്കാനും കുഷിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സാധിക്കും.
പ്രധാനമന്ത്രിയെക്കൂടാതെ, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: