തിരുവനന്തപുരം: ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളും തുറക്കുന്നതോടെ വീണ്ടും പ്രളയ ഭീഷണി നേരിടുകയാണ് കേരളം. 2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നത് പഠിക്കാന്‍ നെതര്‍ലാന്റ്സില്‍ പോയി കാര്യങ്ങള്‍ നേരിട്ട് പഠിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. നെതര്‍ലാന്റ്സില്‍ പോയ ശേഷം തിരികെത്തി പിണറായി പ്രഖ്യാപിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് മാതൃക. എന്നാല്‍, നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി ഇനിയും തുടങ്ങിയില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് പ്രളയ സമാനസാഹചര്യം ഉണ്ടായതോടെ വെള്ളപ്പൊക്കം തടയാന്‍ ഡച്ച് മാതൃക നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്കാന് കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. ഡച്ച് മാതൃകയെ വാനോളം പുകഴ്ത്തിയ പിണറായി വിജയന് എത്രയും വേഗം പദ്ധതി കേരളത്തില്‍ നടപ്പാക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡച്ച് മാതൃക എവിടെയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്. നെതര്‍ലാന്റ് സന്ദര്‍ശനവും ഡച്ച് മാതൃകയും വിശദീകരിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ 2019 ലെ ഫേസ്ബുക്ക് പോസ്റ്റും ആളുകള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. പോസ്റ്റിന് താഴെ പരിഹാസങ്ങളും നിറയുന്നുണ്ട്.
ആദ്യം നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികള്‍ കൂടി ഉള്‍പ്പെട്ടു. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനവേളയില്‍ സഹായിച്ച കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. 2021 മാര്‍ച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉള്‍പ്പടെ അഞ്ചുകോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വെള്ളപ്പൊക്ക സമയത്ത് ഉയര്‍ന്ന ജലനിരപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നദിക്ക് കൂടുതല്‍ ഇടം നല്‍കുക എന്നതാണ് റൂം ഫോര്‍ റിവര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ‘
1995 ലെ പ്രളയത്തിന് ശേഷം, ഡച്ച് ഗവണ്മെന്റ് ആവിഷ്കരിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍. രാജ്യത്ത് പ്രളയം ഉണ്ടാക്കുന്ന പ്രധാന മൂന്ന് നദികളില്‍ 30 ഓളം സ്ഥലങ്ങളില്‍ അവയ്ക്ക് കൂടുതല്‍ ഇടം നല്കി പ്രളയം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്.
1. ഒരു നദിയുടെ പ്രളയ നിരപ്പ് കുറയ്ക്കുക
2.നദിയില്‍ ജലം വര്‍ദ്ധിക്കുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അവയ്ക്ക് സംഭരണ ഇടങ്ങള്‍ ഒരുക്കുക
3. നദീതീരങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക
4. നദികളുടെ സൈഡ് ചാനലുകളുടെ ആഴം കൂട്ടുക
5. നദിക്കായി പ്രളയ ഇടവഴികള്‍ നിര്‍മ്മിക്കുക.
പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പലതവണ മുഖ്യമന്ത്രി നിയമസഭയിലും ഉറപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: