പിഎം ഗതിശക്തി എന്ന പേരില്‍ അറിയപ്പെടുന്ന ദേശീയ അടിസ്ഥാന സൗകര്യ മാസ്റ്റര്‍ പ്ലാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിലാണ് പ്രഖ്യാപിച്ചത്. ദേശീയ പാതകള്‍, റെയില്‍വേ, വ്യോമയാനം, ഗ്യാസ്, ഊര്‍ജ്ജ വിതരണം, പുനഃരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ എല്ലാ സൗകര്യങ്ങളും, അടിസ്ഥാന വികസന ആസൂത്രണവും ഏകീകൃതമായ ഒരു വീക്ഷണത്തോടെ സംയോജിപ്പിക്കാന്‍ ഈ മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്യുന്നു. ചരക്കു നീക്കത്തിനും
മറ്റുമായി ദേശീയതലത്തില്‍ സമഗ്രവും സംയോജിതവുമായ മള്‍ട്ടി-മോഡല്‍ ഗതാഗത ശൃംഖല പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഏകീകൃത പ്ലാറ്റ്ഫോം വഴിയൊരുക്കും. സുഗമമായ പൊതുജീവിതം, അനായാസമായ ബിസിനസ്സ് നടപടികള്‍, തടസ്സങ്ങള്‍ ഒഴിവാക്കല്‍, ചെലവ് കാര്യക്ഷമമാക്കി പ്രവര്‍ത്തനങ്ങളുടെ പൂ
ര്ത്തീകരണം എന്നിവയും മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിടുന്നു. ഇത് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ ആഗോള മത്സരശേഷിയും വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചരക്കുനീക്കം സുഗമമാകും. പൊതുഗതാഗതവും സേവന വിതരണവും കൂടുതല്‍ മെച്ചപ്പെടും. ധാരാളം തൊഴിലസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഗതി ശക്തിയ്ക്ക് തുടക്കമിടുകയും അടിസ്ഥാന സൗകര്യ ആസൂത്രണത്തിനായി കൂടുതല്‍ സമഗ്രമായ സമീപനം സ്വീകരിക്കുകയും ചെയ്തതോടെ, നമ്മുടെ രാജ്യം വികസന കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട്, 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യമാക്കി നീങ്ങുകയാണ്.
വിവിധ മേഖലകളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഡിജിറ്റല്‍ കണക്റ്റിവിറ്റി പ്രധാന ഘടകമാണ്. ഗ്രാമീണ-നഗര-സമ്പന്ന- ദരിദ്ര വിഭാഗങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ വിടവ് പരിഹരിക്കുന്നതിനും ഇ-ഗവേണന്‍സ്, സുതാര്യത, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ബിസിനസ് ആയാസരഹിതമാക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളം ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും നിര്‍ണായക ഘടകങ്ങളായി ഡിജിറ്റല്‍ വിവര വിനിമയ അടിസ്ഥാന സൗകര്യങ്ങളെയും സേവനങ്ങളെയും 2018 ലെ നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോ
ളിസി-(എന്‍ഡിസിപി -18 )അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്ക്കും ബ്രോഡ്ബാന്‍ഡ് സൗകര്യം നല്‍കുക എന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ വിടവ് ഫലപ്രദമായി പരിഹരിക്കുന്നതിലൂടെ പൗ
രന്മാരെ ശാക്തീകരിക്കുന്നതിനാണ് ഈ നയം ഉദ്ദേശിക്കുന്നത്. എല്ലാവര്ക്കും താങ്ങാനാവുന്ന ചെലവില്‍ സാര്‍വ്വത്രികമായി ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, 2019 ഡിസംബര്‍ 17 ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന് സര്‍ക്കാര്‍ തുടക്കം കുറിച്ചു
നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന് ലക്ഷ്യങ്ങള്‍
1. രാജ്യത്തുടനീളം, പ്രത്യേകിച്ച് ഗ്രാമീണ, വിദൂര പ്രദേശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ സാര്‍വത്രികവും തുല്യവുമായ ലഭ്യത ഉറപ്പുവരുത്തുക
2. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും സേവനങ്ങളുടെ വിപുലീകരണവും ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നയവും നിയന്ത്രണങ്ങളും രൂപപ്പെടുത്തുക
3. രാജ്യത്തുടനീളമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ടവറുകളും ഉള്‍പ്പെടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ശൃംഖലയുടെ ഡിജിറ്റല്‍ ഫൈബര്‍ മാപ്പ് സൃഷ്ടിക്കുക
4. ദൗത്യത്തിനായി നിക്ഷേപങ്ങള്‍ സാധ്യമാക്കുന്നതിന് ഏജന്‍സികളും ധനമന്ത്രാലയവും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍/ വകുപ്പുകളും ഉള്‍പ്പെടെ എല്ലാ പങ്കാളികളുമായും പ്രവര്‍ത്തിക്കുക
5. ഉപഗ്രഹ മാധ്യമങ്ങള്‍ വഴി രാജ്യത്തെ വിദൂര പ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപി
പ്പിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് ബഹിരാകാശ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക
6. ബ്രോഡ് ബാന്‍ഡ് വ്യാപനത്തിന് നൂതന സാങ്കേതിക വിദ്യകള്‍- പ്രത്യേകിച്ച് ആഭ്യന്തര വ്യവസായ മേഖല- വികസിപ്പിക്കുന്നവ സ്വീകരിക്കുക
7. റൈറ്റ് ഓഫ് വേ (ആര് ഓ ഡബ്ല്യു) എന്ന നൂതന നടപ്പാക്കല്‍ മാതൃകകള്‍ വികസിപ്പിച്ചുകൊണ്ട് ബന്ധപ്പെട്ട പങ്കാളികളില്‍ നിന്ന് സഹകരണം തേടുക
8. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപി
ക്കുന്നതിനാവശ്യമായ ആര് ഓ ഡബ്ല്യു അംഗീകാരങ്ങള്‍ ഉള്‍പ്പെടെ,ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരണവുമായി ബന്ധപ്പെട്ട സ്ഥിരതയുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക
9. സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഡിജിറ്റല്‍ ആശയവിനിമയ സൗകര്യങ്ങളുടെയും ബന്ധപ്പെട്ട നയവ്യവസ്ഥയുടെയും ലഭ്യത നിര്‍ണയിക്കുന്നതിന് ഒരു ബ്രോഡ്ബാന്‍ഡ് റെഡിനെസ് ഇന്‍ഡക്സ് വികസിപ്പിക്കുക.
10. ഡിജിറ്റല്‍ വിവരവിനിമയ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഫലമായി നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
നേട്ടങ്ങള്‍
1. 28 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇതുവരെ അവരുടെ ആര് ഓ ഡബ്ല്യു നയം ഇന്ത്യന്‍ ടെലഗ്രാഫ് ആര് ഓ ഡബ്ല്യു റൂള്‍സ്, 2016 -നൊപ്പം സമീകരിച്ചു. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കൂടി ഈ മാതൃക പിന്തുടരാന് നി
ര്‍ദ്ദേശം നല്കി
2.പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനും ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കുന്നതി
നും എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ സംസ്ഥാന ബ്രോഡ്ബാന്‍ഡ് കമ്മിറ്റി രൂപീകരിച്ചു.
3. രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളെയും ഒപ്
റ്റിക്കല്‍ ഫൈബര്‍ കേബിളുമായി ബന്ധിപ്പിക്കുന്നതിന് ഭാരത് നെറ്റ് പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതി പ്രകാരം, ഇതുവരെ, ഏകദേശം 5.48 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1.65 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ സേവനം സജ്ജമാക്കി. ഭാരത് നെറ്റ് ശൃംഖല ഉപയോഗിച്ചുകൊണ്ട്, ഏകദേശം 1.04 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. ഏകദേശം 5.14 ലക്ഷം ഫൈബര്‍ എഫ് ടി ടി എച്ച് കണക്ഷനുകള്‍ നല്കി.
4. ബ്രോഡ്ബാന്‍ഡ് വ്യാപിപ്പിക്കുന്നതിന് പ്രധാനമന്ത്രി വയര്‍ലെസ് ആക്സസ് നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് – പിഎം വാണിപദ്ധതി ആരംഭിച്ചു. ഈ പദ്ധതിയില്‍ ഇതുവരെ ഏകദേശം 49,000 പിഎം വാണി ആക്സസ് പോ
യിന്റുകള് വിന്യസിച്ചിട്ടുണ്ട്.
5. ഇന്ത്യയിലെ ജനവാസമുള്ള 94 ശതമാനം ഗ്രാമങ്ങളിലുള്‍പ്പെടെ 98ശതമാനം ജനസംഖ്യയും 3ഏ/4ഏ മൊബൈല്‍ ശൃംഖലയുടെ പരിധിയിലാണ്. സേവനം ലഭ്യമല്ലാത്ത മേഖലകളില്‍ മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നിരവധി യൂണിവേഴ്സല്‍ സര്‍വീസ് ഓബ്ലിഗേഷന്‍ ഫണ്ട് പദ്ധതികളുണ്ട്.
6. 6.78 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ രാജ്യത്തുടനീളമുണ്ട്. 34 ശതമാനം ബേസ് ട്രാന്‍സിവര്‍ സ്റ്റേഷനുകള്‍ (ബിടിഎസ്) ഫൈബറിലേക്ക് മാറ്റിയിട്ടുണ്ട്
7. ആന്‍ഡമാന്‍ -നിക്കോബാര്‍ ദ്വീപുകള്‍ക്ക് മെച്ചപ്പെട്ട ടെലികോം കണക്റ്റിവിറ്റി നല്കാന് ചെന്നൈയും ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളും തമ്മിലുള്ള സബ് മറൈന്‍ ഒപ്
റ്റിക്കല്‍ ഫൈബര്‍ കണക്ഷന് കമ്മീഷന് ചെയ്തു .
8. കൊച്ചിയും, ലക്ഷദ്വീപ് സമൂഹവും തമ്മില്‍ സബ് മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി വഴി ബന്ധിപ്പിച്ചുകൊണ്ട് 1891 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയ ശേഷം, പദ്ധതി നടപ്പാക്കുന്നതിനായി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
9. 2021 മാര്‍ച്ച് 31 -ന് രാജ്യവ്യാപകമായി, ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഏകദേശം 778 ദശലക്ഷത്തിലെത്തി. ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 100 പേരില്‍ ഏകദേശം 60.7 എന്ന നിലയിലാണ്. വയര്‍ലെസ് ഡാറ്റ വരിക്കാരുടെ പ്രതിമാസ ശരാശരി വയര്‍ലെസ് ഡാറ്റ ഉപയോഗം 12.33 ജി.ബിയിലെത്തി.
വിവിധ മേഖലകളിലെ സ്വാധീനം : ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയുടെ സാമ്പത്തിക സ്വാധീനം കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം , സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയ വിവിധ മേഖലാ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വികസനം, സാമ്പത്തിക പരിവര്‍ത്തനം, വരുമാന വളര്‍ച്ച എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതി കളുടെ അനിവാര്യ ഘടകമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥയ്ക്ക്, സാര്‍വത്രികമായ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി അത്യന്താപേക്ഷിതമാണ് .
(അശോക് കുമാര്‍ മിത്തല്‍: ടെലികോം വകുപ്പ് ഉപദേശകന്, 1984 ബാച്ചിലെ ഐടിഎസ് ഉദ്യോഗസ്ഥന്.
ഹരി രഞ്ജന്‍ റാവു: ടെലികോം വകുപ്പ് ജോയിന്റ് സെക്രട്ടറി, 1994 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥന്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: