ചെങ്ങന്നൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സിപിഎം സമ്മളനത്തിന് പതാക ഉയര്‍ത്തിയതും പ്രകടനത്തിന് നേതൃത്വം നല്കിയതും വിവാദത്തില്‍. ആലാ പഞ്ചായത്തിലെ ഉത്തരപ്പള്ളി ബ്രാഞ്ച് സമ്മേളനത്തില്‍ പതാക ഉയര്‍ത്തിയത് സി അജിത് കുമാറാണ്. റവന്യൂ വകുപ്പിലെ സര്‍വേയറായ ഇയാള്‍ ഇപ്പോള്‍ കുട്ടനാട് താലൂക്ക് ഓഫീസിലെ സര്‍വേയര്‍ ഇന്‍ ചാര്‍ജ്ജാണ്. ഇന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് പരസ്യമായി സര്‍വീസ് റൂള്‍ ലംഘിച്ച് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. പതാക ഉയര്‍ത്തുക മാത്രമല്ല മുദ്രാവാക്യം വിളിച്ച് പ്രകടനം നയിക്കുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. കടുത്ത സഖാവാണെന്നു വരുത്താന്‍ കടും ചുവപ്പ്ഷര്ട്ട് ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്.
പെണ്ണുക്കര സ്വദേശിയായ ഇയാള്‍ മുന്‍പും പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ട്. ഫേസ് ബുക്കില്‍ നരേന്ദ്രമോദിയെ സ്ഥിരം ആക്ഷേപിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയാണ് അജിത്. ബ്രാഞ്ച് സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്നതിന്റേയും പ്രകടനം നടത്തുന്നതിന്റേയും ചിത്രം അജിത് തന്നെ ഫേസ് ബുക്കിലൂടെ പുറത്തു വിടുകയായിരുന്നു. വിവാദമായതോടെ പിന്‍വലിച്ച് തടിയൂരിയെങ്കിലും പരാതി നല്കാന് ഒരുങ്ങുകയാണ് ബിജെപിയും കോണ്‍ഗ്രസ്സും
പ്രതികരിക്കാൻ ഇവിടെ എഴുതുക: