കൊച്ചി: ഏഷ്യന്‍ മേഖലയിലെ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ പ്രധാന ഉല്‍പാദകരായ ചൈനയില്‍ പ്രതിസന്ധി. തെക്ക് കിഴക്കന്‍ ഏഷ്യയിലെ വിതരണ തടസ്സങ്ങള്‍ കാരണം ബക്കറ്റ് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നു. വിപണികളില്‍ പോളിമറിന്റെയും അതിന്റെ അസംസ്‌കൃത വസ്തുക്കളുടേയും വില രണ്ട് മുതല്‍ 20 ശതമാനം വരെയാണ് ഉയര്‍ന്നിരിക്കുന്നത്.
ആവശ്യക്കാര്‍ വര്‍ധിക്കുകയും, അതിനനുസരിച്ച് ഉത്പന്നം ലഭിക്കാതിരിക്കുകയും ചെയ്യുന്നതും വിലവര്‍ധനയക്ക് കാരണമാകുന്നുണ്ട്. എല്‍ഡിപിഇ (ലോ ഡെന്‍സിറ്റി പോളിയെത്തിലീന്‍), എല്‍എല്‍ഡിപിഇ (ലീനിയര്‍ ലോ ഡെന്‍സിറ്റി പോളിയെത്തിലീന്‍), എച്ച്ഡിപിഇ (ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍), പിപി (പോളിപ്രൊഫൈലിന്‍) എന്നിവയുള്‍പ്പെടെയുള്ള പോളിമറുകള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിലയില്‍ 6മുതല്‍ 16ശതമാനം വര്‍ധന രേഖപ്പെടുത്തി. പോളിമറുകള്‍ മാത്രമല്ല, അസംസ്‌കൃത വസ്തുക്കളുടെ വിലകളും കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ ഉയര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രമുഖ ബിസിനസ് അനലൈസിംഗ് സ്ഥാപനമായ പോളിമര്‍ അപ്‌ഡേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: