ലണ്ടന്‍: തീവ്രവാദികള്‍ക്ക് തങ്ങളെ ഭയപ്പെടുത്താനാവില്ലെന്ന് വ്യക്തമായ സൂചന നല്കി ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായ ഇന്ത്യക്കാരി പ്രീതി പട്ടേല്‍. ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ്സിനെ ഇസ്ലാമിക തീവ്രവാദി കത്തികൊണ്ട് പലതവണ കുത്തിക്കൊന്ന സംഭവത്തിന് പിന്നാലെയായിരുന്നു പ്രീതി പട്ടേലിന്റെ ഈ പ്രതികരണം.
‘ഏതെങ്കിലും ഒരു വ്യക്തിക്കോ, ആശയ പ്രേരണകള്‍ക്കോ ഞങ്ങളെ ഭയപ്പെടുത്താനാവില്ല. പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തങ്ങളെ തടയാനാവില്ല. ഈ രാജ്യത്തെ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയാനാവില്ല,’- പ്രീതി പട്ടേല്‍ പറഞ്ഞു.
ഇനിയും വോട്ടര്‍മാരുമായുള്ള മുഖാമുഖമുള്ള കൂടിക്കാഴ്ചകള്‍ തുടരുമെന്നും പ്രീതി പട്ടേല്‍ പറഞ്ഞു.
ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ച് വോട്ടര്‍മാരുമായി മുഖാമുഖം സംസാരിക്കുന്നതിനിടയിലാണ് ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ്സിനെ ജിഹാദി ആക്രമണത്തില്‍ അക്രമി കുത്തി വീഴ്ത്തിയത്. മരണം ഉറപ്പാക്കാന്‍ 17 തവണയാണ് കുത്തിയത്.
ഇനിയും തുറന്ന സമൂഹത്തില്‍, ജനാധിപത്യത്തില്‍ ഞങ്ങള്‍ ജീവിക്കുമെന്നും പ്രീതി പട്ടേല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: