ലണ്ടന്‍: ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ്സിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത് സൊമാലിയന്‍ വംശജനായ 25കാരന്‍ അലി ഹര്‍ബി അലി. സൊമാലിയന്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവിന്റെ മകനാണ് അലി എന്നകാര്യം സ്ഥിരീകരിച്ചു. തീവ്രവാദി നിയമപ്രകാരമാണ് അലി ഹര്‍ബി അലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇസ്ലാമിക ജിഹാദിന്റെ ഭാഗമായായിരുന്നു കത്തി ഉപയോഗിച്ചുകൊണ്ടുള്ള ഈ കൊലപാതകം.ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ച് വോട്ടര്‍മാരുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ പദ്ധതിയായ പ്രിവന്‍റിന്റെ പ്രത്യേക സേന അലിയെ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗമായ എം15ന്റെ ലിസ്റ്റില്‍ അലിയുടെ പേരില്ലായിരുന്നു.
ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ്സ് ഒരു അക്രമിയുടെ കത്തികൊണ്ടുള്ള കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം തീവ്രവാദ ആക്രമണമെന്ന് ബ്രിട്ടനിലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. യുകെയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ എസെക്‌സ് പൊലീസുമായും ഇസ്റ്റേണ്‍ റിജ്യന്‍ സ്‌പെഷ്യലിസ്റ്റ് ഓപറേഷന്‍സ് യൂണിറ്റുമായും ചേര്‍ന്ന് നടത്തുന്ന പ്രാഥമിക അന്വേഷണത്തിലാണ് സംഭവം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.
ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണമെന്ന് ആദ്യ അന്വേഷണങ്ങള്‍ തെളിയിക്കുന്നു. കത്തിയോ മൂര്‍ച്ചയേറിയ ആയുധമോ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്ന പതിവ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ പിന്തുടരുന്ന രീതിയാണ്. കത്തി ഉപയോഗിച്ചുള്ള ക്രൂരമായ കൊലകള്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും പതിവായിരിക്കുകയാണ്. ഇതെല്ലാം ഇസ്ലാമിക തീവ്രാവദി ആക്രമണങ്ങളാണ്. കാനഡയിലും ഈയിടെ ഇത്തരമൊരു കൊലപാതകം നടന്നു.
ഇത്തരത്തില്‍ കത്തി ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തുന്നതിനെ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് തവണ ബ്രിട്ടീഷ് എംപി ഡേവിഡ് എമെസ് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതായിരിക്കാം കത്തി ഉപയോഗിച്ച് തന്നെ ഡേവിഡ് എമെസ്സിനെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രേരണയെന്ന് കരുതുന്നു.
അലി ഹര്‍ബി അലി എന്ന 25കാരനായ സൊമാലിയന്‍ വംശജനാണ് ഈ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സൊമാലിന്‍ പ്രധാനമന്ത്രിയുടെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഉപദേഷ്ടാവായ ഹര്‍ബി അലി കല്ലേനും തന്റെ മകന്‍ കൊലപാതകക്കുറ്റത്തിന് ലണ്ടനില്‍ അറസ്റ്റിലായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പൗരത്വമുള്ള സൊമാലിയന്‍ വംശജനായ അലി ഏതാണ്ട് ഒരാഴ്ചയോളം പദ്ധതി ആസൂത്രണം ചെയ്തതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ഡേവിഡ് എമെസ്സിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹത്തെ കാണാനുള്ള സമ്മതം വാങ്ങിയ ശേഷമാണ് ഇയാള്‍ കൊല ചെയ്തത്. എംപിയുടെ മരണം ഉറപ്പാക്കാന്‍ 17 തവണ കുത്തിയതായും പൊലീസ് സ്ഥിരീകരിച്ചു.
ഡേവിഡ് എമെസ്സിന്റെ സൗത്ത് എന്‍ഡ് വെസ്റ്റ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എസ്സെക്‌സിലായിരുന്നു ഇയാള്‍ മുന്‍പ് താമസിച്ചതെന്ന് കരുതുന്നു. ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. രാജ്യത്ത് പുതിയ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഈ കൊലപാതകത്തിന് അല്‍പം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് തീവ്രവാദി ആക്രമണത്തില്‍ എംപി കൊല്ലപ്പെടുന്നത്.
സ്വയം തീവ്രവാദിയായി മാറിയ അലി ജിഹാദില്‍ പങ്കുചേരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ കൊല നടത്തിയതെന്ന് പറയുന്നു. ഈ കൊലപാതകത്തിന് മാത്രമായി ഇദ്ദേഹം ലണ്ടനില്‍ നിന്നും എസെക്‌സില്‍ എത്തുകയായിരുന്നു. അലിക്ക് ഏത് തീവ്രവാദി സംഘടനയുമായാണ് ബന്ധമെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
അഞ്ച് വര്‍ഷം മുന്‍പ് എംപിയായിരുന്ന ജോ കോക്‌സിന്റെ കൊലപാതകത്തിന് ശേഷമാണ് ഡേവിഡ് എമെസ്സിന്റെ കൊലപാതകം നടക്കുന്നത്. ഇതോടെ എംപിമാരുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: