Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വേദനയിലും വിരിയുന്ന കമനീയ ഗോപുരങ്ങള്‍

പേരറിയാത്ത രോഗം ശരീരത്തെ കീഴ്‌പ്പെടുത്തിയപ്പോഴും ഈര്‍ക്കില്‍ കമ്പുകളാല്‍ രോഗത്തോട് പട വെട്ടുകയാണ് രമേശന്‍. പേശികളില്‍ രോഗത്തിന്റെ വേദന വര്‍ദ്ധിക്കുമ്പോള്‍ ഈര്‍ക്കില്‍ കമ്പുകള്‍ കയ്യിലെടുക്കും. മനസ്സില്‍ വിരിയുന്ന ശില്‍പങ്ങളും ചിത്രങ്ങളും ഈര്‍ക്കില്‍കൊണ്ട് പണിയും. ഈ വേദനസംഹാരിയില്‍ ആരെയും കണ്ണഞ്ചിപ്പിക്കുന്ന ഈര്‍ക്കില്‍ ഗോപുരങ്ങളും വിളക്കുകളും ശംഖുകളും ജനിക്കും. വടകര മേപ്പയില്‍ പച്ചക്കറി മുക്കില്‍ മൂരിയോടന്‍ കണ്ടി രമേശന്‍ തന്റെ 47 വര്‍ഷത്തെ ജീവിതത്തില്‍ വേദനകള്‍ മാത്രമായിരുന്നു സമ്പാദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 02:46 pm IST
in Varadyam

എന്‍.കെ. നവനീത്

പേരറിയാത്ത രോഗം ശരീരത്തെ കീഴ്‌പ്പെടുത്തിയപ്പോഴും ഈര്‍ക്കില്‍ കമ്പുകളാല്‍ രോഗത്തോട് പട വെട്ടുകയാണ് രമേശന്‍. പേശികളില്‍ രോഗത്തിന്റെ വേദന വര്‍ദ്ധിക്കുമ്പോള്‍ ഈര്‍ക്കില്‍ കമ്പുകള്‍ കയ്യിലെടുക്കും. മനസ്സില്‍ വിരിയുന്ന ശില്‍പങ്ങളും ചിത്രങ്ങളും ഈര്‍ക്കില്‍കൊണ്ട് പണിയും. ഈ വേദനസംഹാരിയില്‍ ആരെയും കണ്ണഞ്ചിപ്പിക്കുന്ന ഈര്‍ക്കില്‍ ഗോപുരങ്ങളും വിളക്കുകളും ശംഖുകളും ജനിക്കും. വടകര മേപ്പയില്‍ പച്ചക്കറി മുക്കില്‍ മൂരിയോടന്‍ കണ്ടി രമേശന്‍ തന്റെ 47 വര്‍ഷത്തെ ജീവിതത്തില്‍ വേദനകള്‍ മാത്രമായിരുന്നു സമ്പാദ്യം.  

പാരമ്പര്യമായ സ്വര്‍ണ പണിയില്‍ കുടുംബത്തോടൊപ്പം പതിനഞ്ചാം വയസ്സ് മുതല്‍ രമേശനും മുഴുകിയെങ്കിലും ഭംഗിയാര്‍ന്ന ആഭരണങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കുലത്തൊഴില്‍ അധികകാലം മുന്‍പോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇരുപത്തിനാലാം വയസ്സോടെ വലതുകയ്യില്‍ ഉണ്ടായ കഠിനമായ വേദനയായിരുന്നു രോഗത്തിന്റെ ആദ്യലക്ഷണം. പതിയെ കൈകളും ഉയര്‍ത്താന്‍ കഴിയാതെയായി. ദിവസങ്ങള്‍ കഴിയുംതോറും രോഗത്തിന്റെ രൂപവും ഭാവവും മാറി വന്നു. ഇരുകാലുകളിലും രോഗത്തിന്റെ വേദന പടര്‍ന്നുകയറി. സന്ധികളില്‍ വേദനകള്‍ കൂടുകൂട്ടി. കാല്‍മുട്ടുകള്‍ വളഞ്ഞു. ജീവിതത്തെ മുഖാമുഖം നോക്കി ഒരു മനുഷ്യന്‍ നിസ്സഹായാവസ്ഥയില്‍ ആയ ദിവസങ്ങള്‍ ഇന്നും മായാതെ രമേശന്റെ മനസ്സിലുണ്ട്.

രോഗകാരണം ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. പല ഡോക്ടര്‍മാരുടെയും അനുമാനം സന്ധിവാതം എന്നാണ്. കാലങ്ങളായി ആരംഭിച്ച ചികിത്സ ഇന്നും നിര്‍ബാധം തുടരുകയാണ്. ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവാക്കി കഴിഞ്ഞു. സാമ്പത്തികമായി പിന്തുണ നല്‍കി വന്‍ സൗഹൃദ വലയങ്ങളും തുണയായി ബന്ധുക്കളും രമേശന് കൂടെയുണ്ട്. ഒരു മാസം 3000 രൂപയുടെ മുകളില്‍ പണം മരുന്നുകള്‍ക്ക് ചെലവഴിക്കണം. ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ പുറത്തിറങ്ങാനോ പരസഹായമില്ലാതെ കഴിയുകയുമില്ല.

വേദനയില്‍ നിന്ന്  വിസ്മയത്തിലേക്ക്

അഞ്ച് വര്‍ഷം മുന്‍പ് ഒരു ക്രിസ്മസ് കാലം. വീട്ടില്‍ നക്ഷത്രവിളക്ക് തൂക്കാന്‍ നക്ഷത്രം ഉണ്ടാക്കണം എന്ന ആവശ്യവുമായി ജ്യേഷ്ഠന്റെ മകള്‍ ദേവനന്ദ രമേശനെ സമീപിക്കുന്നു. എങ്ങനെ നക്ഷത്രം ഉണ്ടാക്കുമെന്ന് ഏറെ നേരം ആലോചിച്ചു. ആലോചനക്കൊടുവില്‍ മുന്‍പില്‍ കണ്ടത് ഈര്‍ക്കില്‍ ആയിരുന്നു. ആഭരണങ്ങള്‍ മാത്രം രൂപകല്പന ചെയ്തിരുന്ന രമേശന് ഇത് പുതു അനുഭവമായിരുന്നു. വിസ്മയം പോലെയായിരുന്നു ഈര്‍ക്കില്‍ കൊണ്ടുള്ള ആദ്യ ഉത്പന്നം ഉണ്ടായത്. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു അത്.  

വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ച് കൊണ്ട് ഭംഗിയാക്കാന്‍ ആയിരുന്നു തീരുമാനം എങ്കിലും ഈര്‍ക്കില്‍ ശില്പത്തിന്റെ മോടി കുറയുമോ എന്ന ആശങ്കയില്‍ മനോഹാരിത നിലനിര്‍ത്തി ആദ്യത്തെ വിസ്മയം വിരിയുകയായിരുന്നു. വീടിന് വരാന്തയില്‍ തൂക്കിയിട്ട നക്ഷത്രത്തെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. കണ്ടവരും കേട്ടവരും രമേശന്‍നില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ പാകി. ശരീരം തകര്‍ന്ന രമേശന് ഇത് പുതു പരീക്ഷണത്തിന് ഊര്‍ജ്ജം പകരുകയായിരുന്നു.

അന്നത്തെ സംഭവത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം പിന്നീടങ്ങോട്ടുള്ള ദിനരാത്രങ്ങള്‍ പുതു ശില്‍പങ്ങളാണ് ഒന്നൊന്നായി പിറവിയെടുത്തത്.

തെങ്ങോല കൊമ്പിലെ ഈര്‍ക്കിലുകള്‍ ശേഖരിച്ച് കൊണ്ട് മനസ്സിലെ രൂപം നിര്‍മിക്കാന്‍ ആവശ്യമാകുന്ന തരത്തില്‍ വളച്ചും ചെരിച്ചു ഒട്ടിച്ച് നിര്‍മാണത്തില്‍ മുഴുകുകയായിരുന്നു. നിലവില്‍ ഉണ്ടാക്കിയതില്‍ ഒരു മീറ്റര്‍ നീളമുള്ള നിലവിളക്കും, മിനാരവും ആണ് ഏറ്റവും വലുത്. കണ്ണഞ്ചിപ്പിക്കുന്ന ഈ രണ്ട് ഉത്പന്നങ്ങളും നാലുമാസവും മറ്റൊന്ന് അഞ്ച് മാസവും സമയമെടുത്തു കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

വേദന മറക്കും  നിര്‍മാണം

പഴുത്തു വീഴുന്ന തെങ്ങോലയിലെ ഈര്‍ക്കിലുകളാണ് കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ശേഖരിച്ച ഈര്‍ക്കിലുകള്‍ നന്നായി ഉണക്കി സൂക്ഷിച്ചു വയ്‌ക്കും. ഈര്‍ക്കിലുകളും പശയും ഉപയോഗിച്ച് ഏറെ ശ്രദ്ധയും ക്ഷമയും, മറ്റു ചിന്തകളും മാറ്റിവെച്ച് നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടും. ഉദ്ദേശിച്ച ശില്പത്തിന് രൂപപ്രാപ്തിയാവാന്‍ ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളും വേണ്ടിവരും. മനസ്സില്‍ കോറിയിട്ട ശില്‍പം നിര്‍മിക്കുന്ന സമയം വേദനകള്‍ ഒന്നും തന്നെ അന്വേഷിച്ചു എത്താറില്ല എന്ന് രമേശന്‍ പറയുന്നു. നിര്‍മ്മാണ സമയത്ത് ആവശ്യമായ ചെറിയ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നത് ജ്യേഷ്ഠന്റെ പുത്രി സൂര്യ നന്ദയാണ്. നിര്‍മാണം പൂര്‍ത്തിയായ ശില്പത്തിന്റെ പോളിഷിങ് ഉള്‍പ്പെടെ ചെയ്യുന്നതും രമേശന്‍ കൈകളാണ്.  

നിര്‍മാണത്തിലെ പൂര്‍ണതയുടെ അവസാനവാക്കാണ് രമേശന്‍. അത് അദ്ദേഹത്തിന്റെ  ഈര്‍ക്കില്‍ ശില്പങ്ങള്‍ നേരിട്ട് കണ്ട് ബോധ്യമാകുന്ന ഏതൊരാളിലും മനസ്സിലാകും.

മാലോകര്‍ അറിയണം കലാവൈഭവം

കൊച്ചു വീട്ടില്‍ നിന്നും നിസ്സഹായാവസ്ഥയുടെ കയങ്ങളില്‍ മുങ്ങിയപ്പോഴും ഈര്‍ക്കില്‍ കമ്പുകള്‍ വളച്ച് രമേശന്‍ ലക്ഷ്യമിട്ടത് ഗിന്നസ് ബുക്ക് ആയിരുന്നു. പക്ഷേ ഈര്‍ക്കില്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ കാറ്റഗറിയില്‍ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. വിളിപ്പുറത്ത് രമേശനുള്ള  നൂറുകണക്കിന് സൗഹൃദ വലയങ്ങള്‍ രമേശന്റെ  സ്വപ്‌നത്തെ വീണ്ടും ചിറകിലേറ്റുകയായിരുന്നു.  

ഒടുവില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. നാലു മാസം നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ രമേശന്റെ കയ്യില്‍ പിറന്ന നിലവിളക്ക് അവര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. പരിശോധന നടപടികള്‍ക്കായി വടകരയില്‍ വേദി നിശ്ചയിച്ചുവെങ്കിലും കൊവിഡ് മഹാമാരിയുടെ കുത്തൊഴുക്കില്‍ അത് നീട്ടിവയ്‌ക്കുകയായിരുന്നു. പ്രതീക്ഷ കൈവെടിയാതെ ശുഭാപ്തി വിശ്വാസത്തോടെ പുതിയ വേദിക്കായി കാത്തിരിക്കുകയാണ്. ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ കരകൗശല മത്സരവിഭാഗത്തില്‍ ദേശീയ അവാര്‍ഡിനും, സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ ഈ കഴിഞ്ഞ ഏപ്രില്‍ 15ന് അപേക്ഷ നല്‍കിയതിനും ഫല പ്രഖ്യാപനത്തിനും രമേശന്റെ കാത്തിരിപ്പ് വെറുതെയാകില്ല.

വേദനയില്‍ കൈവിടാത്ത ആത്മവിശ്വാസം…

കഠിനമായ വേദനയിലും മനോധൈര്യം കൈവിടാതെയായിരുന്നു രമേശന്‍ ജീവിതത്തോട് മല്‍പ്പിടുത്തം നടത്തിയത്. പിതാവ് കണ്ണന്‍ നേരത്തെ മരിച്ചു. ദീര്‍ഘകാലം കിടപ്പിലായ അമ്മയും കഴിഞ്ഞ മാസങ്ങള്‍ക്കു മുന്‍പേ വിടപറഞ്ഞു. വിവിധ ചികിത്സാ രീതികളും വിദഗ്ധരെയും ചികിത്സകളും നിരവധി ആശുപത്രികളും ഇതിനകം രമേശന്‍ കയറിയിറങ്ങി. രോഗശമനം ഉണ്ടായില്ലെന്ന് മാത്രമല്ല സാമ്പത്തികബാധ്യത മാത്രമായിരുന്നു മിച്ചം. സഹോദരനും വരുമാനമില്ലാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ ഓട്ടോറിക്ഷ ഡ്രൈവറായി വേഷമിട്ടു. വൈകല്യങ്ങളെ കീഴ്‌പ്പെടുത്തി കൊണ്ടുള്ള രമേശന്റെ ജീവിത പോരാട്ടം നിതാന്തം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കുടുംബ സാഹചര്യങ്ങളെ സാമ്പത്തിക പ്രതിസന്ധികള്‍  കീഴ്‌പ്പെടുത്തുമ്പോഴും നിര്‍മ്മാണത്തില്‍ ജീവിത വേദനകളെ സമര്‍പ്പിച്ച തളര്‍ന്ന ശരീരത്തില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് രമേശന്‍. നിര്‍മ്മിച്ച ശില്പങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളങ്ങള്‍ കണ്ടെത്താനുള്ള വിഷമങ്ങള്‍ ഉണ്ടെങ്കിലും ശില്പങ്ങളെ തേടി ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.  

ഓരോ ശില്പങ്ങളിലും ‘രമേശന്‍ ഒട്ടിച്ചു വെക്കുന്ന ഈര്‍ക്കില്‍ കമ്പുകളില്‍ ശരീരത്തിലെ നീറുന്ന വേദനകളുടെ കഥ’ പറയുകയാണ്. ആത്മവിശ്വാസത്തിന്റെ അത്യുന്നതങ്ങളില്‍ നിന്നുകൊണ്ട്  പേരില്ലാ രോഗത്തിനോട് ഈര്‍ക്കില്‍ കൊണ്ട് പട്ട വെട്ടുകയാണ് ഇദ്ദേഹം. രമേശന്റെ ഫോണ്‍ നമ്പര്‍. 95398 51585.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

Kerala

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

India

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

India

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.