ഭൂപേന്ദ്രയാദവ്
കേന്ദ്രപരിസ്ഥിതി,
വനം, തൊഴില്‍മന്ത്രി
കൊവിഡ്മഹാമാരി അഭൂതപൂര്‍വമായ ഒരുവന് പ്രതിസന്ധിയിലേക്കാണ് ലോകമാനവരാശിയെനയിച്ചത്. അമൂല്യമായ ഒട്ടനവധി മനുഷ്യജീവന് ഈ മഹാമാരി കവര്‍ന്നെടുത്തു. വികസിതമോവികസ്വരമോ ആകട്ടെ ലോകരാഷ്ട്രങ്ങള്‍ ഒക്കെയും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതത്തിലേക്ക് കൂപ്പു കുത്തി. അതേ സമയംതന്നെ, പുതിയസാധ്യതകള്കണ്ടെത്തി, വ്യത്യസ്തവും നൂതനവുമായ ആശയങ്ങള്‍കൊണ്ട് സാമ്പത്തിക വ്യവസ്ഥയെ പുതുക്കി പണിയുവാനുള്ള പുനര്‍വിചിന്തനത്തിലേക്ക് ഈ മഹാമാരിയുടെകാലഘട്ടം നമ്മെ നയിക്കുകയുണ്ടായി.
കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ നിരവധി ധീരവും പരിവര്‍ത്തനപരവുമായ പരിഷ്കാരങ്ങള്‍ ഭാരതം നടപ്പിലാക്കി. അത് വഴി ലോകസാമ്പത്തിക വന്‍ശക്തിയാകാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ ബലപ്പെടുത്താനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനുംസാധിച്ചു.
മഹാമാരിയുടെ സമയത്ത് കേന്ദ്രസര്‍ക്കാര്‍ എടുത്ത ഏറ്റവുംപ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്ന് 4 വിഭാഗങ്ങളിലുള്ള 44 തൊഴില്‍നിയമങ്ങള്‍ ഏകീകരിക്കുക എന്നതാണ്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, വേതനസുരക്ഷ, സാമൂഹികസുരക്ഷ, സുരക്ഷിതമായ തൊഴില്‍സാഹചര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള ഒരു പ്രധാന തീരുമാനമാണിത്. 2021 ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള ത്രൈമാസ തൊഴില്‍സര്‍വേ റിപ്പോര്‍ട്ട് പ്രകാരം പ്രധാനപ്പെട്ട 9 മേഖലകളില്‍ 2013 – 2014ലെ ആറാം സാമ്പത്തികസെന്സസിനെ അപേക്ഷിച്ച് 29 ശതമാനം തൊഴില്വര്ദ്ധനവുണ്ടായിട്ടുണ്ട്. ഉത്പാദനം, നിര്‍മ്മാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ഹോട്ടല്‍, ഐടി/ ബിപിഒ, സാമ്പത്തികസേവനങ്ങള്‍ എന്നീ മേഖലകളാണവ. കൂടാതെ, അസംഘടിതമേഖലയില്നിന്നുള്ള 2.03 കോടിയിലധികം തൊഴിലാളികള്‍ അസംഘടിതതൊഴിലാളികള്ക്കായുള്ള സര്‍ക്കാരിന്റെ ‘ഇ-ശ്രം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അത് അവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നവിവിധ സാമൂഹിക സുരക്ഷാപദ്ധതികളുമായി ബന്ധിപ്പിക്കുന്നു. സാധാരണക്കാരുടെജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിനും, സാമ്പത്തികവളര്ച്ചയെഉത്തേജിപ്പിച്ചു കൊണ്ട് തൊഴില്‍ സൃഷ്ടിക്കുന്നതിനുമുള്ളസര്ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള തെളിവുകളാണ് ഈ കണക്കുകള്‍.
കരുത്തുറ്റതൊഴില്നിയമങ്ങള്ക്ക് പുറമേ, 13 മേഖലകളിലുടനീളമുള്ള ആഭ്യന്തരനിര്മാണമേഖലയെ ശക്തിപ്പെടുത്തുന്നതിന് ഉല്പാദനബന്ധിത ആനുകൂല്യപദ്ധതികള്‍ പ്രഖ്യാപിച്ചു. 1.97 ലക്ഷംകോടിരൂപയാണ് 2021-22 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പദ്ധതിക്കായികണക്കാക്കിയിരിക്കുന്നത്. ആഭ്യന്തര ഉല്പാദനമേഖലയെ പ്രോത്സാഹിപ്പിക്കാനും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, ആഭ്യന്തര-വിദേശനിക്ഷേപങ്ങള്‍ ആക ര്ഷിക്കാനും, ഈ മേഖലയില്‍ കൂടുതല്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.
പൊതുആസ്തികളിലൂടെ ധന സമാഹരണം നടത്തി അത് സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കാന്‍ 6 ലക്ഷം കോടിയുടെ നാഷണല്‍ അസറ്റ് മോണിറ്റൈസേഷന് പൈപ്പ്ലൈന് 2021 ആഗസ്റ്റില്‍ ആരംഭിച്ചു. പൊതുസൗകര്യങ്ങളുടെ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആസ്തികളുടെ മെച്ചപ്പെട്ടഉപയോഗത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും വേണ്ടിയാണ്ഈതീരുമാനം. എന്‍എംപി പദ്ധതി ഭാരതത്തിന്റെ മുമ്പോട്ടുള്ളകുതിപ്പിന് വലിയ പങ്ക്വഹിക്കും.
നിലവിലുള്ള നിരവധിനികുതി തര്‍ക്കകേസുകള്‍ അവസാനിപ്പിക്കാനും കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തിലേക്ക് ആകര്‍ഷിക്കാനും വേണ്ടി സര്‍ക്കാര്‍ എടുത്തമറ്റൊരുധീരമായ തീരുമാനമായിരുന്നു മുന്‍കാല നികുതി ഈടാക്കല്‍ നിയമം (റെട്രോസ്പെക്റ്റിവ്ടാക്സേഷന്) പിന്‍വലിക്കല്‍.
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡില്‍ ഭേദഗതികള്‍വരുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വിവേകപൂര്‍വ്വമല്ലാത്ത പാപ്പരത്തനടപടികള്‍ തടയുന്നതിനും രാജ്യത്ത് ബിസിനസ്സ് എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള നടപടികളെടുത്തു. സമയബന്ധിതമായി ബാങ്കുകളുടെ നിഷ്ക്രിയ വായ്പാ ആസ്തികള്‍ ഏറ്റെടുക്കാന്‍ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിലി മിറ്റഡ് 30,600 കോടിരൂപയുടെ കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടി അംഗീകരിച്ചു. ഇതിനാല്‍ ബാങ്കുകള്‍ക്ക് ബാലന്‍സ്ഷീറ്റ് ക്ലീനാക്കി സാമ്പത്തിക വളര്‍ച്ചയ്ക്കാവശ്യമുള്ള മൂലധനം ലഭ്യമാക്കാന്‍ കഴിയും.
ടെലികോം, വൈദ്യുതിമേഖലകള്ക്ക് കൊവിഡ് 19 മഹാമാരികനത്തപ്രഹരമാണ് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഉടനെ തന്നെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരംകണ്ടെത്തി ഈ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉളവായി. ടെലികോം മേഖലയുടെ ബാധ്യതകള്‍ക്ക് സര്‍ക്കാര്‍ നാല് വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ഓട്ടോമാറ്റിക് റൂട്ടിലുള്ള എഫ്.ഡി.ഐ പരിധി 49% ല്‍നിന്ന് 100% ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ, സാമ്പത്തിക നഷ്ടത്തില്‍ കഷ്ടപ്പെടുന്ന വൈദ്യുതി വിതരണ കമ്പനികള്‍ക്ക് അവരുടെപ്രവര്ത്തനകാര്യക്ഷമതയും സാമ്പത്തികസുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി 3.03 ലക്ഷം കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരംനല്‍കി. ഇത് വ്യാവസായിക വളര്‍ച്ച കൂടുതല്‍ സുസ്ഥിരമാക്കുകയും ഉയര്ന്നനിക്ഷേപങ്ങള് ആകര്‍ഷിക്കുകയും നമ്മുടെരാജ്യത്തിന്റെ സാമ്പത്തിക മത്സരശേഷിമെച്ചപ്പെടുത്തുകയും ചെയ്യും.
ആഗസ്റ്റ് 2021ലെ ജി.എസ്.ടി വരുമാനം 1,12,020 കോടിരൂപയാണ്. ആഗസ്റ്റ് 2020ലെ ജി.എസ്.ടി വരുമാനത്തേക്കാള്‍ 30% കൂടുതലാണിത്. ജി.എസ്.ടിയില്‍ ഉണ്ടായ ഈ വര്‍ദ്ധനവ് ഭാരതത്തിന്റെസാമ്പത്തിക േമഖലയുടെ അതിവേഗ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.
തൊഴില്‍നിയമങ്ങളുടെ പരിഷ്കാരങ്ങളും ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയും ജി.എസ്.ടിയുടെ വര്‍ദ്ധനവും ഇന്‍സോള്‍വെന്‍സി നിയമങ്ങളുടെ ഭേദഗതിയും എല്ലാറ്റിനുമുപരി ബിസിനസ്സ് സുഗമമാക്കലുമെല്ലാം കണക്കിലെടുക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതു പോലെ, 2024-25 വര്‍ഷത്തോടെ ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി ആഗോള സാമ്പത്തിക ശക്തി കേന്ദ്രമാകാനുള്ള നമ്മുടെ സ്വപ്നം സാധ്യമാക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: