തിരുവനന്തപുരം: മഴക്കെടുതിയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കാന്‍ സജ്ജമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി ബിജെപി. സംസ്ഥാന തലത്തില്‍ ഹെല്പ് ഡെസ്ക് സേവനം ബിജെപി തയാറാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ചുവടെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക.
9633635757, 0471 2333390
എല്ലാ ജില്ലകളിലും പാര്‍ട്ടി ഹെല്‍പ്പ്ഡെസ്ക്ക് പ്രവര്ത്തനമാരംഭിപ്പിക്കും. ദുരിതമനുഭവിക്കുന്നവര്‍ക്ക് സേവനമെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജ്ജമാണ്. മഴക്കെടുതു എല്ലാവരും ഒരുമിച്ച് നേരിടണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആഭ്യര്‍ത്ഥിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: