പാലക്കാട് : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ, നെയ്യാര്‍, മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. രാവിലെ മുതല്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്.
മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും ഉയര്‍ത്തി. 1.30 മീറ്ററാണ് ഉയര്‍ത്തിയത്. പത്ത് മിനിറ്റില്‍ 10 സെമീ കണക്കില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്നതിനാല്‍ സെക്കന്റില്‍ 265.865 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊടുപുഴ മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 400 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പരമാവധി സംഭരണ ശേഷിയില്‍ ജലനിരപ്പ് എത്തിയതിനെ തുടര്‍ന്ന് ആളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നു. ചിറ്റൂര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് മുഴുവന്‍ ഷട്ടറുകളും തുറന്ന വിവരം അറിയിച്ചത്. 1050 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 049.65 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: