എറണാകുളം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ വെച്ച് കെഎസ്ആർടിസി ബസ് വെള്ളത്തില്‍ മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുക്കാല്‍ഭാഗത്തോളം വെള്ളത്തിൽ മുങ്ങിയത്.
ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമുണ്ടായിരുന്നു. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികളുടെ ശ്രമഫലമായി പരിക്കേല്‍ക്കാതെ വണ്ടിയില്‍ നിന്നും പുറത്തെത്തിച്ചു. പിന്നീട് കെഎസ്ആര്‍ടിസി ബസ് വടംകെട്ടിയാണ് വെള്ളത്തില്‍ നിന്നും വലിച്ചുകയറ്റിയത്.
എന്‍ഡിടിവി പങ്കുവെച്ച വീഡിയോ കാണാം
അതേസമയം, ഈരാറ്റുപേട്ട പാലാ റോഡിലും വെള്ളംകയറി. പനയ്ക്കപ്പാലത്തും റോഡിൽ വെള്ളംകയറി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. അമ്പാറ ദീപ്തി ഭാഗത്തും വെള്ളംകയറി. കൂട്ടിക്കലിൽ രക്ഷാ പ്രവർത്തനത്തിന് പൊലീസ് ഫയർഫോഴ്സിനെ നിയോഗിച്ചു. പൂഞ്ഞാർ തെക്കേക്കര ഇടമല സ്കൂളിൽ ദുരിതാശ്യസാക്യാമ്പ് തുറന്നു. കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: