ശ്രീനഗർ : ജമ്മു കശ്മീരിലെ അവന്തിപൊരയില്‍ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് വീണ്ടും ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുരക്ഷാ സേന. ഏതാനും സിഖുകാരെയും ഹിന്ദുക്കളെയും കശ്മീരി പണ്ഡിറ്റുകളെയും വധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരര്‍ നടത്തിയ സംഹാരതാണ്ഡവങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടിയാണ് സൈന്യം നല്‍കിക്കൊണ്ടിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒമ്പത് ഏറ്റുമുട്ടലുകളിലായി 13 തീവ്രവാദികള്‍ വധിക്കപ്പെട്ടതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശ്രീനഗര്‍ നഗരത്തില്‍ അഞ്ചില്‍ മൂന്ന് തീവ്രാവദികളെ കൊന്നതായും ജമ്മു കശ്മീര്‍ പൊലീസ് ഐജി പറഞ്ഞു.
സൈന്യത്തിന്റെ ആക്രമണത്തില്‍ ലഷ്കര്‍ ഇ ത്വയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ നിരവധി പേരെ സൈന്യം വധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശനിയാഴ്ച ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും ഇയാളുടെ അനുചരനേയും വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ വന്‍നേട്ടമായി വിലയിരുത്തപ്പെടുന്നു. രണ്ട് സേനാംഗങ്ങൾ മരിക്കാനിടയായ ഭീകരാക്രമണത്തിലെ പങ്കാളികളാണ് ഇരുവരും.
ഉമര്‍ മുഷ്താഖ് ഖാന്‍ഡെ ഉയര്‍ന്ന ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡറാണെന്ന് കശ്മീര്‍ ഐജി പറഞ്ഞു.
ആളൊഴിഞ്ഞ മൂന്ന് നില കെട്ടിടത്തിലാണ് ഖാന്‍ഡിയയെയും അനുചരനെയുമാണ് വധിച്ചത്. ഖാന്‍ഡിയ നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരായ മൊഹ്ദ് യൂസഫ്, സുഹൈൽ അഫ് എന്നിവരെ വധിച്ച ഭീകരനാണ്. ചായ കുടിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഖാന്‍ഡിയ അന്ന് വെടിവെച്ച് കൊന്നത്.ഖാന്‍ഡിയയില്‍ നിന്നും വലിയ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: