മുംബൈ : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേയ്ക്ക്. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ 14-ാം സീസണ് ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദ്രാവിഡിനെ പരിശീലക സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ദ്രാവിഡ്. കൂടാതെ അണ്ടര്‍ 19 ഇന്ത്യന്‍ എ ടീമുകളുടേയു പരിശീലനം അദ്ദേഹത്തിനാണ്. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.
യുഎഇയില്‍ ഈ മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന് രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് രാഹുലിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാകും ബിസിസിഐയുമായി രാഹുലിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല
പരിശീലക സ്ഥാനത്തേയ്ക്ക് ഇന്ത്യക്കാരനെയാണ് പരിഗണിക്കുന്നതെന്നും ബോര്‍ഡ് നേരത്തെ തന്നെയാണ് വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ വാഗ്ദാനം ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഗാംഗുലിയുടെയും ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇപ്പോള്‍ സമ്മതം മൂളിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ബോളിങ് പരിശീലക സ്ഥാനത്തേയ്ക്ക് അനില്‍ കുംബ്ലെയെ കൊണ്ടുവരാനും ബിസിസിഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: