ബീജിങ് : നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഖുര്‍ആന്‍ മജീദ് ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ചൈനയില്‍ ഏറ്റവും ജനപ്രിയമായ ഖുര്‍ആന്‍ ആപ്പുകളിലൊന്നാണ് ഖുര്‍ആന്‍ മജീദ്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികാരികള്‍ ആവശ്യപ്പെട്ടതിനാലാണ് ആപ്പ് നീക്കം ചെയ്തതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചൈനീസ് അധികൃതരില്‍ നിന്ന് അനുമതികള്‍ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് തങ്ങളുടെ ഖുര്‍ആന്‍ മജീദ് ആപ്പ് ആപ്പ്സ്റ്റോറില്‍ നീക്കം ചെയ്തത് എന്നാണ് ആപ്പിള്‍ പറയുന്നതെന്ന് നിര്‍മാതാക്കളായ പിഡിഎംഎസ് അറിയിച്ചു. ആഗോളതലത്തില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്സൈറ്റാണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഒന്നരലക്ഷത്തിലേറെ റിവ്യൂ ഉള്ള ആപ്ലിക്കേഷനാണിത്. എന്നാല്‍ ചൈനീസ് അധികൃതര്‍ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം പരിഹരിക്കാന്‍ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന് ഓഫ് ഇന്ത്യയുമായി ചര്‍ച്ചനടത്താനുള്ള ശ്രമത്തിലാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: