ആലപ്പുഴ: വ്യാജഅഭിഭാഷക ഒളിവില്‍ തന്നെ, പോലീസ് നെട്ടോട്ടമോടുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് പോലീസ് നാണക്കേടായി. ഒളിവില്‍ കഴിയുന്ന സെസി സേവ്യറെ കണ്ടെത്താന്പോലീസ് തമിഴ്നാട്ടിലും തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ നിന്നുള്ള പത്രങ്ങളില്‍ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു. സെസിയെപ്പറ്റി വിവരം ലഭിച്ചാല്‍ ആലപ്പുഴ നോര്‍ത്ത് പോലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ലാ പോലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്. സെസിയുടെ ചിത്രവും പൊലീസിന്റെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സെസിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. നേരത്തേ, ആലപ്പുഴ കോടതിയില്‍ എത്തിയെങ്കിലും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയെന്നറിഞ്ഞ് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ ബാര്‍ അസോസിയേഷന്റെ പരാതിയിലാണ് നോര്‍ത്ത് പോലീസ് സെസിക്കെതിരെ കേസെടുത്തത്. ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തെന്ന വ്യാജരേഖയുണ്ടാക്കിയാണ് സെസി അസോസിയേഷന് അംഗമായതെന്നും അഭിഭാഷക കമ്മിഷനായതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: