ദുബായ്: കൊല്‍ക്കത്തയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി. ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്തയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് മഞ്ഞപ്പടയുടെ വിജയം. ഓപ്പണര്‍ ഡുപ്ലെസിയുടെ അര്‍ധ സെഞ്ചുറിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വമ്പന്‍ സ്കോറാണ് ഉയര്‍ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സ് എടുത്തു.
ഡുപ്ലെസി 59 പന്തില്‍ ഏഴു ഫോറും മൂന്ന് സിക്സറും അടക്കം 86 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. മൂന്നാം വിക്കറ്റില്‍ മൊയിന്‍ അലിക്കൊപ്പം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന പന്തിലാണ് ഡുപ്ലെസി പുറത്തായത്്. മൊയിന്‍ അലി 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഇരുപത് പന്ത് നേരിട്ട മൊയിന്‍ അലി രണ്ട് ഫോറും മൂന്ന് സിക്സറും പൊക്കി.
ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്കുവാദും ഡു പ്ലെസിസും 61 റണ്‍സ് അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം സമ്മാനിച്ചു. ഗെയ്ക്കുവാദിനെ പുറത്താക്കി സ്പിന്നര്‍ സുനില്‍ നരെയ്നാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 27 പന്ത് നേരിട്ട ഗെയ്ക്കുവാദ് മൂന്ന് ഫോറും ഒരു സിക്സറും സഹിതം 32 റണ്‍സ് എടുത്തു. ഇതോടെ ഈ സീസണിലെ ടോപ്പ് സ്കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്് ഗെയ്ക്കുവാദിന് സ്വന്തമായി. പതിനാറ് മത്സരങ്ങളിലായി ഗെയ്ക്കുവാദ് 635 റണ്സ്്് എടുത്തു.
ഗെയക്കുവാദിന് ശേഷം ക്രീസിലെത്തിയ റോബിന് ഉത്തപ്പ ഡു പ്ലെസിസിന് മികച്ച പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഉത്തപ്പ , സുനില്‍ നരെയ്ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പതിനഞ്ച് പന്തില്‍ മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ ഉത്തപ്പ 31 റണ്‍സ് എടുത്തു. കൊല്‍ക്കത്ത സ്പിന്നര്‍ സുനില്‍ നെരയ്ന് നാല് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം മാവി നാല് ഓവറില്‍ 32 റണ്‍സിന് ഒരുവിക്കറ്റ് എടുത്തു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ മോര്ഗന് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍, 192 റണ്‍സ് പിന്തുടര്ന്ന് ജയിക്കുമെന്ന് പ്രതീക്ഷ പത്ത് ഓവര്‍വരെ ആരാധകര്‍ക്ക് നല്‍കിയശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച. തുടരെ തുടരെ വിക്കറ്റ് വീണതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലേക്ക് പോകുകയായിരുന്നു. ഇരുപത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുക്കാനെ കൊല്‍ക്കത്തയ്ക്ക് കളിഞ്ഞുള്ളൂ. ചെന്നൈയുടെ നാലാമത് ഐപിഎല്‍ കിരീടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: