ദുബൈയ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണിന്റെ കിരീടം മഹേന്ദ്രസിങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്സിനു തന്നെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആധികാരിക വിജയം നേടി ചെന്നൈ നാലാം തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.ഐപിഎല്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ പ്ലേഓഫിനു യോഗ്യത നേടാനാകാതെ പോയതിന്റെ നിരാശ മറന്നാണ് ഇത്തവണ അതേ ടീമുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിലെത്തിയത്. 2010, 2011, 2018 സീസണുകളിലാണ് ചെന്നൈ കിരീടം ചൂടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗാനിറങ്ങിയ ചെന്നൈ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ കല്ക്കത്തയക്ക് നേടാനായത് 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മ്ാത്രം
193 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കല്ക്കത്തയക്ക് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(51) വെങ്കടേഷ് അയ്യരും(50) തകര്‍ത്തടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനയില്ല. 11 -ാം ഓവറില്‍ അപരാജിത സംഖ്യം അയ്യരെ പുറത്താക്കി രവിന്ദ്ര ജഡേജ പൊളിക്കുമ്പോള്‍ 92 റണ്‍സ് കൊല്‍ക്കത്ത നേടിയിരുന്നു. പകരം വന്ന നിതീഷ് റാണ പൂജ്യനായി പുറത്തായി. രണ്ടു പന്തില്‍ രണ്ടു റണ്‍സ് മാത്രം എടുത്ത സുനില്‍ നരനും പുറത്താകുമ്പോള്‍ സ്ക്കോര്‍ 100 കടന്നിരുന്നില്ല. എങ്കിലും പ്രതീക്ഷ നല്കി ഗല്‍ ക്രീസിലുണ്ടായിരുന്നു. അര്‍ധ സെഞ്വറി പൂര്‍ത്തിയായ ഉടന്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ഗില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ ചെന്നൈ കിരിടം ഉറപ്പിച്ചു. പിന്നീടെല്ലാം ചടങ്ങുമാത്രം. മോര്‍ഗണും(4) ദിനേശ് കാര്‍ത്തികും(7) ഷെയ്ബി് ഹസ്സനും (0) രാഹുല്‍ ത്രിപാഠിയും(2) ഒക്കെ വന്നതുപോലെ മടങ്ങി.
എട്ടാം വിക്കറ്റില്‍ ഫെര്‍ഗുസണും (17) മാവി ശിവയും(20) പൊരുതിനോക്കിയെങ്കിലും വിജയം വളരെ അകലെയായിരുന്നു.
ചെന്നൈയ്ക്കായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ഡ്വെയിന്‍ ബ്രാവോ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
അത്യുജ്ജ്വല ഫീല്‍ഡിംഗായിരുന്നു ചെന്നെയുടെ വിജയത്തിന് വഴിതെളിച്ച മറ്റൊരു ഘടകം.
തുടക്കത്തില്‍ ജീവന് കിട്ടിയ ഫാഫ് ഡൂപ്ലെസി(86)യുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ മികച്ച് സക്കോര്‍ കണ്ടെത്തിയത്… അവസാന ഓവളിലെ അവസാന പന്തിലാണ് ഡുപ്ലെസി പുറത്തായത്. അന്തിമ ഓവര്‍ അറഞ്ഞെറിഞ്ഞ ശിവം മെവി യുടെ പന്തില്‍ വെങ്കിടേഷ് പിടിച്ചു. 20 പന്തില്‍ 37 റണ്ടസുമായി മൊയിന്‍ അലി പുറത്താകാതെ നിന്നു.
ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. ശിവം മാവി എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് റണ്‍സെടുക്കാനെ ചെന്നൈക്കായുള്ളു.
ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കി. അതിനു വലിയ വിലയാണ് നല്‍കേണ്ടി വന്നത്.
തൊട്ടു പിന്നാലെ ഗെയ്ക്വാദ് ഷാക്കിബിനെതിരെ ബൗണ്ടറിയും സിക്സും നേടി ചെന്നൈ സ്കോറിന് ഗതിവേഗം നല്കി. 13 റണ്‍സാണ് മൂന്നാം ഓവറില്‍ പിറന്നത്. നാലാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്റെ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം ചെന്നൈ 12 റണ്‍സടിച്ചു. എന്നാല്‍ റണ്ണൊഴുക്ക് തടഞ്ഞ ശിവം മാവി അഞ്ചാം ഓവറില്‍ എട്ട് റണ്‍സെ വഴങ്ങിയുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഒരു നോ ബോള്‍ എറിഞ്ഞതോടെ ഫ്രീ ഹിറ്റ് ലഭിച്ച ചെന്നൈ എട്ട് റണ്‍സടിച്ച് സ്കോര്‍ 50ല്‍ എത്തിച്ചു. ഒന്പാതാം ഓവറിന്റെ ആദ്യ പന്തില്‍ റുതുരാജ്(32) പുറത്തായി. സുനില്‍ നരനെ ഉയര്‍ത്തി അടിക്കാന്‍ ശ്മിച്ചെങ്കിലും പന്ത് എഡ്ജായി ശിവം മാവിയുടെ കൈകളിലെത്തി. പകരം എത്തിയ റോബിന് ഉത്തപ്പ അടിച്ചു തകര്‍ത്തെങ്കിലും ആയുസ് അധികമില്ലായിരുന്നു. 15 പന്തില്‍ 31 റണ്‍സ് എടുത്ത ഉത്തപ്പയുടെ വിക്കറ്റും സുനില്‍ നരനു തന്നെ കിട്ടി. എല്‍ബിഡബ്ളു.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന് നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി ശിവം മാവി ഒരു വിക്കറ്റെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: