കാട്ടാക്കട: ഒന്‍പതു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഐ നേതാവ് പിടിയില്‍. എഐറ്റിയുസി നേതാവും സിപിഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ അര്ജുനന് (69) ആണ് പോലീസ് പിടിയിലായത്. സംഭവം പുറത്തായതോടെ മുങ്ങിയ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഇയാളെ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു നിന്ന് കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: