Categories: India

കശ്മീരില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ആയുധ ശേഖരവുമായി തീവ്രവാദികള്‍ വനത്തിനുള്ളില്‍; തെരച്ചില്‍ ശക്തം

ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്.

Published by

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ മെന്തര്‍ മേഘലയിലെ നര്‍ ഖാസ് വനത്തിനുള്ളില്‍ വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്.  

വ്യാഴാഴ്ച രാത്രി മുതല്‍ തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടലാണ്  നടക്കുന്നത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പൂഞ്ച് രജൗരി ദേശീയ പാത അടച്ചു. സൈന്യത്തിന്റെ തെരച്ചില്‍ ഇപ്പോഴും തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആയുധ ശേഖരവുമായി തീവ്രവാദികള്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം മേഖലയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേ തീവ്രവാദികളാണ് കഴിഞ്ഞ  ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്കും പിന്നിലെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക