തിരുവനന്തപുരം: ”മോന്സന് മാവുങ്കലിന്റെ ഉറ്റസുഹൃത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പ്രസ് സെകട്ടറി പി എം മനോജിന് പൊള്ളുന്നത് എന്തു കൊണ്ടാണ്?” എന്നാണ് വിനു വി ജോണിന്റെ ട്വീറ്റ്. വിനു വി ജോണിനെ പരിഹസിച്ച് രംഗത്ത് വന്ന മനോജിനുള്ള മറുപടിയായിട്ടാണ് ട്വീറ്റ്.
മോന്സണ് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സഹിന് ആന്റണിയെ 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്ത്തകന് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന്
‘ പോലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി വീഴ്ത്താന്‍ കാത്തിരുന്നത് എന്നെ… ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെ….. ദൈവമുണ്ട് …..!’ എന്ന്
വിനു വി ജോണ്‍ ട്വീറ്റ് ചെയ്തു. പിന്നാലെയാണ് വിനുവിനെ പരിഹസിച്ച് പിഎം മനോജ് രംഗത്ത് വന്നത്.”ആണ്ടി വലിയ അടിക്കാരനാണ്……. ങ്ങ്ഹേ’?? ഒരടിക്ക് പത്തിന്റെ ഫലം. ആരാ പറഞ്ഞത്??? ആണ്ടി തന്നെ! എന്നാലും എന്റെ ആണ്ടീ……” എന്നാണ് പിഎം മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്. വിനു വി ജോണിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടും പിഎം മനോജ് പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ പിഎം മനോജിന് വിനു വി ജോണിന്റെ മറുപടിയും എത്തി. ”മോന്സന് മാവുങ്കലിന്റെ ഉറ്റസുഹൃത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പ്രസ് സെകട്ടറി പി എം മനോജിന് പൊള്ളുന്നത് എന്തു കൊണ്ടാണ്?” എന്നാണ് വിനു വി ജോണിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് സഹിന് ആന്റണിയെ മോന്സന് കേസ് അന്വേഷിക്കുന്ന ്ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. മോന്സണ് മാവുങ്കലും സഹിന് ആന്റണിയും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു. മോന്സണ് മാവുങ്കലിനെ പല ഉന്നതര്‍ക്കും പരിചയപ്പെടുത്തിയത് സഹിന് ആന്റണി ആണെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: