ന്യൂഡല്‍ഹി:രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒക്ടോബര്‍ 14, 15 തീയതികളില്‍ ലഡാക്കും ജമ്മു കശ്മീരും സന്ദര്‍ശിക്കും. 14 ന് രാഷ്‌ട്രപതി ലേയിലെ സിന്ധു ഘാട്ടില്‍ സിന്ധു ദര്‍ശന്‍ പൂജ നടത്തും. വൈകുന്നേരം, ഉധംപൂരില്‍ അദ്ദേഹം സൈനികരുമായി സംവദിക്കും.15 ന് രാഷ്‌ട്രപതി ദ്രാസ്സിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും, ഉദ്യോഗസ്ഥരും സൈനികരുമായി സംവദിക്കുകയും ചെയ്യും.
















