ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷ ഇ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെ കൊലപ്പെടുത്തി സുരക്ഷാ സൈന്യം. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ ഭീകരനെ വധിച്ചതെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു.
തില്‍വാനി കോളനിക്ക് സമീപത്തായി സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സൈന്യം തിരിച്ചടിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ ആറാമത്തെ ഭീകരനാണ് കശ്മീരില്‍ വധിക്കപ്പെട്ടത്.
തില്‍വാനി കോളനിഭാഗത്താണ് സൈന്യം റെയ്ഡ് നടത്തിയത്. ത്രാല്‍ മേഖലയിലില്‍ ഭീകരരു ണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ജമ്മുകശ്മീര്‍ പോലീസും സി.ആര്.പി.എഫ് സൈനികരും പ്രദേശം വളഞ്ഞത്.
കൊല്ലപ്പെട്ട ഭീകരനെ പരിശോധിച്ചതില്‍ നിന്നാണ് ഷാം സോറിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഷോപ്പിയാനിലെ വനപ്രദേശം കേന്ദ്രീകരിച്ചിരുന്ന അഞ്ച് ഭീകരരെ വധിച്ച് സൈനിക നടപടി തുടരുന്നതിനിടെയാണ് അവന്തിപോറയില്‍ കൊടുംഭീകരനെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: