തിരുവനന്തപുരം : കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഗ്രാമീണ മേഖകളില്‍ ഭൂമിയുടെ നാലിരട്ടിയും നഗര മേഖലകളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണക്കാര്‍ക്ക് പ്രയോജനകരമല്ലാത്ത കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കെ- റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദാരമായി നിലപാടാണ് സ്വീകരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ 115 കിലോമീറ്റര്‍ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതില്‍ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്. ഹൈസ്പീഡ് റെയില്‍ നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാല്‍ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതി. ഇക്കാര്യം കണക്കിലെടുത്താണ് കെ റെയില്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ എത്തിയത്. ജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ ഗ്രാമീണ മേഖലകളില്‍ ഗ്രാമീണ മേഖകളില്‍ ഭൂമിയുടെ നാലിരട്ടി വിലയ്ക്കും നഗരമേഖലകളില്‍ ഇത് രണ്ടിരട്ടിയുമായി ഉയര്‍ത്തി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ദേശീയ- സംസ്ഥാന പാതകളിലെ തിരക്കും അപകടങ്ങളും കുറക്കാന്‍ കെ- റെയില്‍ സഹായിക്കും. യാത്രാ സമയം കുറക്കാനും കെ- റെയില്‍ ഉപകരിക്കും. പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമായിരിക്കും പദ്ധതിയിലൂടെ ഉണ്ടാവുക. രാജ്യത്തെ എട്ട് സംസ്ഥാനങ്ങള്‍ ഇത്തരം സംരഭങ്ങള്‍ രൂപികരിച്ചിട്ടുണ്ട്. പദ്ധതിക്കായി 9314 കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. പദ്ധതിക്ക് റെയില്‍വേയുടെ തത്വത്തിലുള്ള അനുമതിയുമുണ്ട്. വിദേശ വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഭൂമിയേറ്റെടുക്കുമ്പോള്‍ ഹെക്ടറിന് ഒമ്പത് കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കെ റെയില്‍ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ല. എങ്കിലും സെന്റര്‍ ഫോര്‍ എന്വയര്മെറ്റല് സ്റ്റഡീസ് പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. പബ്ലിക് ഹിയറിങ് നടത്തും. കെ റെയിലിനെക്കുറിച്ച് അനാവശ്യ ആശങ്ക പരത്തുന്ന പ്രചരണം ഒഴിവാക്കണം. പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രചരണം വികസനത്തെ പിന്നോട്ട് നയിക്കും. സെമി ഹൈസ്പീഡ് അതിവേഗ റെയിലിനേക്കാള്‍ ലാഭകരമാണ്.
നിര്‍മാണ ചെലവും യാത്രാ നിരക്കും പകുതി മാത്രം മതിയാവും. ഹൈസ്പീഡ് റെയില്‍ ഒരു കിലോമീറ്റര്‍ പണിയണമെങ്കില്‍ 280 കോടി രൂപ വേണം എന്നാല്‍ സെമി ഹൈസ്പീഡ് നിര്‍മാണത്തിന് കിലോമീറ്ററിന് 120 കോടി രൂപ മതി. ഇക്കാര്യം കണക്കിലെടുത്താണ് സെമി ഹൈസ്പീഡ് മതിയെന്ന് തീരുമാനിച്ചത്. ആരുടേയും ഭൂമി കവര്‍ന്നെടുക്കില്ല. 63,940 കോടി രൂപയാണ് കെ റെയില്‍ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. കെറെയില്‍ പദ്ധതിക്ക് റെയില്‍വേ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ അനുമതിയും വൈകാതെ കിട്ടും. പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ സ്പീക്കര്‍ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: