തിരുവനന്തപുരം : തര്‍ക്കങ്ങള്‍ പരിഹരിച്ച് പുനസംഘനയ്‌ക്കൊരുങ്ങി കെപിസിസി. ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ്സിലുണ്ടായി തര്‍ക്കങ്ങളെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ ഉണ്ടായിരുന്നു. മാനദണ്ഡപ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുനസംഘടിപ്പിക്കുന്നത്.
മൂന്ന് വൈസ് പ്രസിഡന്റുമാരാണ് നിലവില്‍ പട്ടികയിലുള്ളത്. എന്നാല്‍ പദവിയിലേക്ക് നിലവില്‍ വനിതകളെ ആരേയും പരിഗണിച്ചിട്ടില്ല. അവരെ ഒഴിവാക്കിയിരിക്കുകയാണ്. മുന്‍ ഡിസിസി പ്രസിഡന്റുമാരൊന്നും കെപിസിസി പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. എന്നാല്‍ പത്മജ വേണുഗോപാലിന് മാത്രം ഇതില്‍ ഇളവുണ്ട്. എന്നാല്‍ എംപി വിന്‍സന്റിനും യു. രാജീവനും ഇളവ് നല്‍കില്ല. വിന്‍സന്റിനും രാജീവനും ഒന്നര വര്‍ഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്ത് ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന് തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകളില്‍ നിന്നും ഇതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ആ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു.
ശിവദാസന്‍ നായര്‍ വി.പി. സജീന്ദ്രന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌നയേയും, ദീപ്തി മേരി വര്‍ഗ്ഗീസിനേയും ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.
മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും മതിയെന്നായിരുന്നു യോഗത്തില്‍ ആദ്യം ധാരണയായത്. എന്നാല്‍ വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി എക്‌സിക്യൂട്ടിവിലോ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലോ ഒരാളെ കുറയ്‌ക്കുന്നത് ആലോചനയിലുണ്ട്. ഇതില്‍ കൂടി തീരുമാനമായ ശേഷമായിരിക്കും പട്ടിക ഹൈക്കമാന്‍ഡിന് ഫാക്‌സ് വഴി കൈമാറുക. ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാലേ സംസ്ഥാന നേതാക്കള്‍ ദല്‍ഹിയിലേക്ക് പോകൂ.
കെപിസിസി പുനസംഘടനയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ചാല്‍ പല പ്രമുഖരും പട്ടികയില്‍ നിന്ന് പുറത്താകും. അങ്ങനെ വന്നാല്‍ സംഭവിക്കാവുന്ന തര്‍ക്കം മുന്നില്‍കണ്ട് ചില ഭേദഗതികള്‍ ഹൈകമാന്‍ഡ് നിര്‍ദ്ദേശിച്ചുവെങ്കിലും പൂര്‍ണമായി അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയാറല്ല. ഇതോടെ മാനദണ്ഡപ്രകാരം ഭാരവാഹികളെ പ്രഖ്യാപിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: