Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ജെയ്ഷ് -ഇ- മുഹമ്മദുമായി ബന്ധമുള്ള മൊബൈല്‍ ആപ്; മസൂദ് അസ്ഹറിന്റെ പുസ്തകങ്ങളും ശബ്ദസന്ദേശങ്ങളും ലഭ്യം

പാകിസ്ഥാനിലെ തീവ്രവാദസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള ഒരു ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാനാവും. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 07:33 pm IST
in India

ന്യൂദല്‍ഹി:പാകിസ്ഥാനിലെ തീവ്രവാദസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള ഒരു ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാനാവും.ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 

‘അചി ബാതേന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മൊബൈല്‍ ആപില്‍ മുഴുവന്‍ ഇസ്ലാമിക പഠനങ്ങളാണ് ലഭ്യമാകുക. ജെയ്ഷ് ഇ മുഹമ്മദുമായി നേരിട്ട് ബന്ധമുള്ളതായി ഈ ആപ് വ്യക്തമാക്കുന്നില്ലെങ്കിലും ഈ ആപ് ഡവലപറുടെ പേജില്‍ ജെയ്ഷ് -ഇ- മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങള്‍ കാണാം.

പുറത്തുള്ള ചില വെബ് പേജുകളുമായും ഇതിനെ ലിങ്ക് ചെയ്തിട്ടുണ്ട്. അതില്‍ മസൂദ് അസ്ഹറും കൂട്ടാളികളുമായി ബന്ധമുള്ള ഓഡിയോ സന്ദേശങ്ങളും പുസ്തകങ്ങളും സാഹിത്യവും ലഭ്യമാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ 2001 മുതല്‍ ജെയ്ഷ് ഇ മുഹമ്മദിനെ നിരോധിച്ചിട്ടുണ്ട്. അമേരിക്കയുടെ ആഭ്യന്തരവകുപ്പും ഇതിനെ ഒരു വിദേശ തീവ്രവാദ സംഘടനയായി കണക്കാക്കിയിട്ടുണ്ട്.

ആപ് ഡവലപ് ചെയ്യുന്നവര്‍ ഒരു ബ്ലോഗ് പേജ് സൃഷ്ടിച്ചിട്ടുണ്ട്. ഈ പേജ് ആപിനെക്കുറിച്ച് വിശദീകരിക്കുന്ന പേജിലേക്ക് ഹൈപര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഈ വെബ് പേജില്‍ ജെയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസ്ഹര്‍ എഴുതിയ ലേഖനം കാണാം. സാഡി എന്ന തൂലികനാമത്തിലാണ് മസൂദ് അസ്ഹര്‍ ലേഖനമെഴുതിയിരിക്കുന്നത്. മസൂദ് അസ്ഹറിന്റെ സാഡി എന്ന തൂലികാനാമം പ്രസിദ്ധമാണ്.

പ്ലേ സ്റ്റോറില്‍ 2020 ഡിസംബര്‍ നാലിനാണ് ഈ ആപ് ആദ്യമായി എത്തുന്നത്. ഇതുവരെ 5,000 പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സ്വതന്ത്ര വിദ്യാഭ്യാസ ആപില്‍ സന്ദേശങ്ങളും പ്രമുഖരുടെ ആപ്തവാക്യങ്ങളും പാകിസ്ഥാനില്‍ നിന്നുള്ള നിരവധി ഇസ്ലാമിക മതപണ്ഡിതരുടെ പുസ്തകങ്ങളുടെ ലിങ്കുകളും കാണാം. മൗലാന താരിഖ് ജമില്‍ മുതല്‍ കൊല്ലപ്പെട്ട തീവ്രവാദി റാഷിദ് അഹമ്മദിന്റെ വരെ ലേഖനങ്ങള്‍ ഉണ്ട്.

പുറത്തേക്കുള്ള പേജുകളിലേക്കുള്ള രണ്ട് ലിങ്കുകളില്‍ ഒന്നില്‍ മസൂദ് അസ്ഹറിന്റെ 2001 നും 2019നും ഇടയില്‍ റെക്കോഡ് ചെയ്ത ശബ്ദസന്ദേശങ്ങളാണ്. മസൂദ് അസ്ഹറിന്റെ ഇളയസഹോദരനും ജെയ്ഷിന്റെ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന മേധാവിയുമായ അബ്ദുല്‍ റൗഫ് അസ്ഗറിന്റെയും അദ്ദേഹത്തിന്റെ അനുയായി തല്‍ഹ സെയ്ഫിന്റെയും ശബ്ദസന്ദേശങ്ങളുണ്ട്. മറ്റൊരു ലിങ്കില്‍ നിറയെ മസൂദ് അസ്ഹര്‍ എഴുതിയ പുസ്തകങ്ങളാണ്.

ഈ ആപ് ജര്‍മ്മനിയിലെ ഒരു സെര്‍വറുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഒരു സാങ്കേതിക വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. ജര്‍മ്മനിയിലെ കൊന്‍ടാബോ ഡേറ്റ സെന്ററിന്റെ സെര്‍വറുമായാണ് ഈ ആപ് ബന്ധപ്പെട്ടിരിക്കുന്നത്.

Tags: ഐഎസ്ആപ്പ്മൊബൈല്‍ ആപ്പാക്കിസ്ഥാന്‍ഗൂഗിള്‍മസൂദ്ജെയ്ഷ ഇ മുഹമ്മദ്പാകിസ്ഥാന്‍ തീവ്രവാദികള്‍ഗൂഗിള്‍ പ്ലേ സ്റ്റോര്‍'അചി ബാതേന്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.