കോഴിക്കോട്: ഇവിടെയിനി ഗുരുസ്മരണയില്‍ സര്‍ഗ ഭാവങ്ങള്‍ വിരിയിക്കാം. മുഴുവന്‍ സമയവും നൃത്തവും സംഗീതവും തുടിക്കുന്ന ഗുരു സ്മൃതി മണ്ഡപത്തില്‍ കലാകരന് സാധനയര്പ്പിക്കാം. ഭാരതീയ നാട്യ പരമ്പരയിലെ സമകാലീന ദീപസ്തംഭങ്ങളില്‍ അഗ്രേസരനായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ സ്മരണാര്‍ത്ഥം പ്രിയ ശിഷ്യനായ ഡോ.മധുസൂദനന് ഭരതാഞ്ജലി ഒരുക്കിയ ഗുരു സ്മൃതി മണ്ഡപമാണ് ഉപാസകര്‍ക്കായി തുറന്നത്. കൊയിലാണ്ടിയില്‍ മുനിസിപ്പല്‍ ഓഫീസിനടുത്താണ് ഗുരു സ്മൃതി മണ്ഡപം.
ഇന്നലെ വൈകീട്ട് ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി അനുഗൃഹ പ്രഭാഷണം നടത്തി സ്മൃതി മണ്ഡപത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കെ. മുരളീധരന് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാ സംവിധായകന് അലി അക്ബര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. പിന്നണി ഗായകന് വി.ടി മുരളി ഭരതാഞ്ജലിയുടെ യൂട്യൂബ് ചാനല്‍ ഉദ്ഘടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വെസ് ചെയര്മാന് അഡ്വ .കെ സത്യന്, പ്രസിഡന്റ് എം.സി. മോഹനന്, തപസ്യ സംസ്ഥാന സെക്രട്ടറി അനൂപ് കുന്നത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത, കെ. ദാസന്, അഡ്വ.കെ. രാഘവന്, കാവുംവട്ടം വാസുദേവന്‍, രമേശ് കാവില്‍, വിനോദ് വായനാരി, പ്രഭാകരന് പുന്നശേരി, പാലക്കാട് പ്രേംരാജ്, സത്യന് മേപ്പയൂര്‍, കലാമണ്ഡലം ശിവദാസ്, നയന്‍താര മഹാദേവന്, വിജയരാഘവന് ചേലിയ, മനോജ് കൂടത്തില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്താര്‍ച്ചനയും അരങ്ങേറി.
തലമുറകളിലേക്ക് നാട്യശാസ്ത്രത്തെ എത്തിക്കാന്‍ സ്വജീവിതം സമര്‍പ്പിച്ച ഗുരുനാഥനോടുള്ള ആദരവിനൊപ്പം പുതുതലമുറക്കത് അന്യംനിന്നു പോകരുതെന്ന ആഗ്രഹത്താലുമാണ് മണ്ഡപമെന്ന് ഡോ. മധുസൂദനന് ഭരതാഞ്ജലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: