കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നേതൃത്വത്തിനെതിരെയുള്ള ഭിന്നത രൂക്ഷമായി. സംസ്ഥാന സെക്രട്ടറിയടക്കം നാല് പേര്‍ക്കെതിരെ നടപടി. സംസ്ഥാന സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു. മൂന്നു ജില്ലാ ഭാരവാഹികളെ പുറത്താക്കി. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീന്‍ ആണ് നടപടി സ്വീകരിച്ചത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനെയാണ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സി.ജെ. ടെന്നിസണ്‍, ജില്ലാ സെക്രട്ടറി കെ.പി.അബ്ദുള്‍ റസാഖ്, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് എ.കെ. മന്‍സൂര്‍ എന്നിവരെ യാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്. സംഘടനയില്‍ വിഭാഗീയത പ്രവര്‍ത്തനമില്ലാതാക്കല്‍, ഭരണഘടനാ നിയമലംഘനം, സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാന്‍ എന്നീ കാരണങ്ങളാലാണ് സംഘടനാ നടപടിയെന്ന് സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ അറിയിച്ചു.
സമിതിയില്‍ ഏറെക്കാലമായി അസ്വസ്ഥത പുകയുകയാണ്. ടി. നസിറുദ്ദീന്റെ നിലപാടുകളില്‍ വിയോജിപ്പാണ് പ്രധാന കാരണം. സംഘടനയില്‍ സംസ്ഥാന പ്രസിഡണ്ട് ഏകപക്ഷീയമായി കാര്യങ്ങല്‍ നടത്തുകയാണെന്ന് ഏറെക്കാലമായി ഉന്നയിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: