ന്യൂദല്‍ഹി : മനുഷ്യാവകാശങ്ങളെ ലാഭ- നഷ്ട കണ്ണുകളിലൂടെ ചിലര്‍ കാണുന്നു. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യാവകാശങ്ങളില്‍ ചിലത് മാത്രമാണ് ചിലര്‍ കാണുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28ാമത് സ്ഥാപക ദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. മനുഷ്യാവകാശങ്ങളില്‍ ചിലത് മാത്രമാണ് ചിലര്‍ കാണുന്നത്. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയല്ല, അവര്‍ ഇത് രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയണം.
സാധാരണക്കാര്‍ക്ക് ശുചിമുറികളും, പാചക വാതകവും വൈദ്യുതിയും വീടും നല്കി അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കി. മുത്തലാഖിനെതിരെ നിയമം ഉണ്ടാക്കി. ഇതിലൂടെ തന്റെ സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ‘സബ്കാ സാഥ്, സബ്കാ വികാസ്’ കാമ്പയിനില്‍ മനുഷ്യാവകാശത്തിന്റെ എല്ലാ പ്രാഥമിക വശങ്ങളെയും പ്രതിപാതിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: