ന്യൂദല്‍ഹി: വര്‍ഗ്ഗീയവിഷം ചുരത്തുന്ന പരാമര്‍ശങ്ങളുമായി മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്തത് ഖാന് ഉള്ളതുകൊണ്ടാണെന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞു. ഈ വര്‍ഗ്ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ദല്‍ഹിയിലെ ഒരു അഭിഭാഷകന് മെഹ്ബൂബയ്ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്.
ഇത് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്നതാണ്. ലഖിംപൂരില്‍ പ്രതിയായി ആരോപിക്കപ്പെടുന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെയും ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാനെയും താരതമ്യം ചെയ്തുള്ള ട്വീറ്റിലായിരുന്നു ഈ തുറന്ന വര്‍ഗ്ഗീയ പരാമര്‍ശം. ‘കേന്ദ്ര ഏജന്‍സികളെല്ലാം 23കാരനു പിന്നാലെയാണ്. കാരണം അവന്റെ പേരില്‍ ഖാന് ഉണ്ട്. ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണ്,’ മെഹ്ബൂബ മുഫ്തി പറഞ്ഞു.
വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനായി മുസ്ലിങ്ങളെ ലക്ഷ്യംവെയ്ക്കുകയാണ് ബിജെപി എന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. മെഹ്ബൂബ് മുഫ്തിയുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ദല്‍ഹിയിലെ ഒരു അഭിഭാഷകന് കേസ് നല്കി. ഈ വര്‍ഗ്ഗീയ വിഷം നിറഞ്ഞ മെഹ്ബൂബ മുഫ്തിയ്ക്കെതിരെ കേസെടുക്കണമെന്നതാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: