ന്യൂദല്‍ഹി: നവരാത്രിഉത്സവത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത പാക് ഭീകരനെ ദല്‍ഹി പൊലീസ് പിടികൂടി. വിശദവിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
മുഹമ്മദ് അഷ്റഫ് അലി എന്ന അലിയാണ് ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. ലക്ഷ്മി നഗറിലെ രമേശ് പാര്ക്കിനടുത്ത്വെച്ചാണ് അറസ്റ്റ് ചെയ്തത്. ഒരു എകെ 47 തോക്ക്, തിരകള്‍, ഗ്രനേഡ്, രണ്ട് പിസ്റ്റള്‍ എന്നിവ കണ്ടെടുത്തു. ദല്‍ഹിയില്‍ ശാസ്ത്രിനഗറില്‍ വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജീവിച്ച് വരികയായിരുന്നു. ഇവിടെ അലി അഹമ്മദ് നൂറി എന്ന പേരിലാണ് താമസിച്ചുവന്നിരുന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയാണ് അലിയുടെ സ്വദേശം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാള്‍ ദല്‍ഹിയില്‍ താമസിച്ച് വരികയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം നിരവധി വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെതിരെ യുഎപിഎ, സ്ഫോടകവസ്തു നിയമം, ആയുധനിയമം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: