കോഴിക്കോട്: നെടുമുടി വേണുവിന്റെ വേര്‍പാടിലൂടെ അതുല്യ നടനെയും സാംസ്കാരിക പ്രവര്‍ത്തകനെയുമാണ് കേരളത്തിന് നഷ്ടമായതെന്ന് തപസ്യ കലാസാഹിത്യ വേദി. തപസ്യയുമായി ഗാഢബന്ധം പുലര്‍ത്തിയ കലാകാരന് എന്ന നിലയില്‍ മാത്രമല്ല ഭാരതീയ കലാസങ്കല്പങ്ങളെ ആഴത്തില്‍ മനസിലാക്കുകയും ആ കലാദര്ശനങ്ങളോട് ആദരവ് പുലര്‍ത്തുകയും ചെയ്ത വ്യക്തി എന്നനിലയിലും നെടുമുടി എന്ന മഹാനടനെ അടയാളപ്പെടുത്താനാണ് തപസ്യ ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന തപസ്യയുടെ 31-ാം സംസ്ഥാന വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്തത് നെടുമുടി വേണു ആയിരുന്നു എന്ന് അനുശോചനക്കുറിപ്പില്‍ ഓര്‍മ്മിച്ചു.
കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെ തനത് നാടകത്തിന്റെ വക്താവും പ്രയോക്താവുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷമാണ് നെടുമുടി വേണു സിനിമാരംഗേേത്തക്ക് എത്തുന്നത്. സിനിമയിലും സമാനതകളില്ലാത്ത അഭിനയസിദ്ധികൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. സജീവമായ അഭിനയജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച ഈ വേര്‍പാട് ഓരോ മലയാളിയെയും സംബന്ധിച്ച് തീരാനഷ്ടമാണെന്നും തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ അനുശോചനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: