ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ തര്‍ക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. കോർ കമാൻഡർ തല ചർച്ചയിലാണ് ചൈനയുടെ സൈനികര്‍ പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചത്. എന്നാല്‍ നിലനില്‍ക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന നിലപാടില്‍ ചൈനയും ഉറച്ചുനിന്നതോടെ ലഡാക്ക് അതിര്‍ത്തിതര്‍ക്കത്തിന് തല്‍ക്കാലം പരിഹാരമായില്ല. അതേ സമയം ചർച്ചകൾ തുടരാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുമായിട്ടുണ്ട്.
ചർച്ചയിൽ ലഫ്. ജനറൽ പിജികെ മേനോൻ ഇന്ത്യൻ സംഘത്തെ നയിച്ചു. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വെച്ചാണ് ചർച്ച നടന്നത്. ചർച്ച ഒൻപത് മണിക്കൂർ നേരം നീണ്ടു നിന്നു.
ഹോട്ട് സ്പ്രിങ്‌സ് പട്രോൾ പോയിന്‍റ് 5ലെ (പിപി 15) അതിർത്തിത്തർക്കമാണ് മുഖ്യ ചർച്ചാവിഷയമായതെന്ന് സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതിക്രമിച്ച് കയറിയ സ്ഥലത്ത് നിന്നും പൂർണമായും പിന്മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന വാശിപിടിച്ചതോടെ പരിഹാരം സാധ്യമല്ലെന്ന് വന്നു. ഈയിടെ ഡുഷാന്‍ബേയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എത്രയും വേഗം തര്‍ക്കം പരിഹരിക്കും വരെ തങ്ങൾ അവിടെ നിലയുറപ്പിക്കുമെന്നാണ് ഇന്ത്യൻ സേനയുടെ നിലപാട്.
ഇന്ത്യൻ ഭാഗത്തേയ്‌ക്ക് അതിക്രമിച്ച് കയറിയ അൻപതോളം ചൈനീസ് സൈനികരാണ് ഹോട്ട് സ്പ്രിങ്‌സിലുള്ളത്. ഇവരെ നിരീക്ഷിച്ച് ഇന്ത്യൻ സൈന്യവും പ്രദേശത്തുണ്ട്. ചർച്ചയിൽ പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമാണെന്ന് ഇന്ത്യയും അറിയിച്ചു.
അതിർത്തിയിൽ നിന്നും പിന്മാറണമെന്ന് ഇന്ത്യ ചൈനയ്‌ക്ക് മേൽ കടുത്ത സമ്മർദ്ദവും ചെലുത്തിയിട്ടുണ്ട്. എന്നാല്‍ ചൈന വഴങ്ങുന്നില്ല. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ ചൈനീസ് സേന എത്ര നാൾ തുടരുന്നുവോ അത്രയും നാൾ ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇതുവരെ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് സേനാപിന്‍മാറ്റം ഉണ്ടായിരിക്കുന്നത്. പാഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗത്ത് നിന്നാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഇതുവരെ പിന്‍വാങ്ങിയത്. സാഹചര്യം തെറ്റായി വിലയിരുത്തുന്നതിന് പകരം ഇന്ത്യ അതിര്‍ത്തിപ്രശ്‌ന പരിഹാരത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ചൈനയുടെ വെസ്റ്റേണ്‍ കമാന്റ് വക്താവും സീനിയര്‍ കേണലുമായ ലോംഗ് ഷവോഹുവ പറഞ്ഞു. അതിര്‍ത്തിപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ചൈന നന്നായി പരിശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യ വസ്തുതകള്‍ക്കും യുക്തിക്കും നിരക്കാത്ത അവകാശവാദങ്ങളുന്നയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: