കശ്മീര്‍: ജമ്മു കശ്മീരില്‍ ബിജെപിയുടെ സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ജമ്മുകശ്മീരിലെ പ്രമുഖ നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായിരുന്ന ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും പാര്‍ട്ടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്.
ദേവേന്ദര്‍ റാണ, സുര്‍ജിത് സിങ് സലാതിയ എന്നിവരാണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങിന്റെ സഹോദരനാണ് ദേവേന്ദര്‍ റാണ. ഇദ്ദേഹം രണ്ടു വട്ടം എംഎല്‍എ ആയിരുന്നു. ജമ്മു കശ്മീരിലെ നഗ്രോത്ത നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നേരത്തെ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയുടെ ഉപദേശകനായിരുന്നു.
സുര്‍ജിത് സിങ് സലാതിയ മുന്‍ മന്ത്രിയായിരുന്നു. കശ്മീരിലെ വിജയ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ജിതേന്ദ്ര സിങ്, ധര്‍മ്മേന്ദ്ര പ്രധാന്‍, ബിജെപിയുടെ ജമ്മുകശ്മീരിലെ നേതാവ് തരുണ്‍ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേവേന്ദര്‍ റാണയുടെയും സുര്‍ജിത് സിങ് സലാതിയയുടെയും ബിജെപി പ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: