തായ്പേയ്: ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങില്ലെന്നും ഏതറ്റംവരെയും പൊരുതുമെന്നും തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍. തായ്വാനെ ചൈനയോട് കൂട്ടിച്ചേര്‍ക്കുമെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് സായ് ഇങ് വെന്‍.
ചൈനയുടെ സമ്മര്‍ദങ്ങളുണ്ടെങ്കിലും തിടുക്കപ്പെട്ട് നടപടികള്‍ക്കില്ല. ചൈനയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും വലിയ കാര്യങ്ങളാണ് രാജ്യം നേടിയെടുത്തത്. നിലവിലുണ്ടായിരുന്ന അവസ്ഥയാണ് തായ്വാന് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ നിലപാട് മാറ്റിയിട്ടില്ല. വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് താല്‍പ്പര്യം.
തായ്വാന് കടലിടുക്കില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തായ്വാന് സ്വയംഭരണ രാഷ്ട്രമാണെങ്കിലും വേറിട്ടുപോയ പ്രവിശ്യയായാണ് ചൈന കാണുന്നത്. എന്നാല്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങില്ലെന്നും ശക്തമായി പൊരുതുമെന്നും പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു. ദേശീയദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അടുത്തിടെ, തായ്വാന് വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: