Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി: അഞ്ചു ദേവിമാര്‍

ഇവിടെ നാം ദേവിയുടെ അഞ്ചു രൂപങ്ങള്‍ അടുത്തു കാണുക. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിങ്ങനെ പഞ്ചദേവിമാര്‍.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Oct 10, 2021, 10:41 pm IST
inSamskriti

പരബ്രഹ്മവും പരാശക്തിയും ഒന്നുതന്നെയെന്നറിയുക. പരാശക്തിയുടെ മായാവൈഭവത്താലാണ് പരബ്രഹ്മം ത്രിമൂര്‍ത്തികളായി മാറുന്നത്. സൃഷ്ടി സ്ഥിതി സംഹാരകാരകങ്ങളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ നിയാമക ശക്തിയായി വിരാജിക്കുകയാണ് ദേവി. ഇവിടെ നാം ദേവിയുടെ അഞ്ചു രൂപങ്ങള്‍ അടുത്തു കാണുക. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിങ്ങനെ പഞ്ചദേവിമാര്‍.

1. ദുര്‍ഗ്ഗാദേവി

വനപര്‍വ്വതാദി ദുര്‍ഗമ സ്ഥാനങ്ങളില്‍ വസിക്കുന്നവള്‍ ദുര്‍ഗ. ഈ ദേവിക്ക് സ്വഭാവം രണ്ടു പ്രകാരത്തില്‍. ഒന്നു ഭയങ്കരം, മറ്റേതു ശാന്തം. ഭയാനക ഗാത്രിയാകുമ്പോള്‍ കാളി, ചണ്ഡി, ഭൈരവി, ശ്യാമ എന്നിങ്ങനെ പേരുകള്‍. ശാന്ത രൂപിണിയാകുമ്പോള്‍ ഉമ, ശങ്കരി, ജഗന്മാതാ, പാര്‍വ്വതി, ഭവാനി, ഹൈമവതി എന്നൊക്കെ പേരുകള്‍.

ആയിരം വര്‍ഷങ്ങള്‍ ഹിമാലയത്തിലിരുന്ന് ശക്തിയെ ധ്യാനിച്ചു തപസ്സു ചെയ്ത് സര്‍വ്വവന്ദ്യയായിത്തീര്‍ന്ന ദുര്‍ഗാദേവി സന്യാത്മികയും സര്‍വ്വശക്തി സ്വരൂപിണിയുമാണ്. അസുരന്മാരുടെ മേല്‍ ദുര്‍ഗ്ഗാദേവിയ്‌ക്കുണ്ടായ വിജയത്തെ പ്രകീര്‍ത്തിക്കുന്ന മാര്‍ക്കണ്ഡേയ പുരാണ ഭാഗമാണ് ‘ദേവിമാഹാത്മ്യം’. ദേവീ ഭക്തന്മാര്‍ ഭാരതത്തിലങ്ങളോമിങ്ങോളം ഇതു പാരായണം ചെയ്യുന്നു. ഭയഭക്തിവിശ്വാസങ്ങളെ ഇതുളവാക്കുന്നു എന്നതാണ് സത്യം.

2. ലക്ഷ്മി ദേവി

പാലാഴിയില്‍ നിന്നും ഉണ്ടായവള്‍. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവത. പരമാത്മാവിന്റെ ശുദ്ധസത്വ സ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സര്‍വ്വസമ്പല്‍ സ്വരൂപിണി തന്നെ ലക്ഷ്മീദേവി. നൂറ് ദിവ്യയുഗം പുഷ്‌ക്കരത്തില്‍ ശക്തിയെ ഉപാസിച്ചു തപസ്സുചെയ്തതിനാല്‍ ലക്ഷ്മിദേവിയ്‌ക്ക് വരം ലഭിക്കുകയുണ്ടായി.

3. സരസ്വതി ദേവി

വാക്കിന്റെ അനശ്വരനായികയാണ് സരസ്വതി ദേവി. ബുദ്ധി, വിദ്യ, ജ്ഞാനം, ഇവയ്‌ക്കെല്ലാം അധിഷ്ഠാത്രിയാണ് ദേവി. ഗന്ധമാദനത്തില്‍ ആയിരം വര്‍ഷം തപസ്സുചെയ്ത് സര്‍വ്വപൂജ്യയായി സരസ്വതീദേവി. ബ്രഹ്മലോകത്തുള്ള മാനസരസ്സില്‍ ക്രീഡാലോലുപയാണ് ദേവി. വിജയദശമി അക്ഷരകലയുമായി ബന്ധപ്പെടുന്നു.  

4. സാവിത്രീദേവി

ഈ ലോകം പരിശുദ്ധമായിത്തീര്‍ന്നിട്ടുള്ളത് സാവിത്രീദേവിയുടെ പാദസ്പര്‍ശം കൊണ്ടാണ്. ബ്രഹ്മതേജോരൂപിണിയാണ് സത്വസ്വരൂപിണിയായ സാവിത്രീദേവി. സര്‍വ്വതീര്‍ത്ഥങ്ങളും പുണ്യഫലത്തെ പ്രദാനം ചെയ്യുന്നവയായിത്തീരണമെങ്കില്‍ സാവിത്രീദേവിയുടെ സ്പര്‍ശം സിദ്ധിച്ചിരിക്കേണ്ടതാണ്.

5. രാധാദേവി  

ധന്യയും മാന്യയും പൂജ്യയുമാണ് രാധാദേവി. ശ്രീകൃഷ്ണപരമാത്മാവിന്റെ വാമാംഗാര്‍ദ്ധ സ്വരൂപിണിയാണ് രാധാദേവി. പണ്ട്, ബ്രഹ്മാവ് ഈ ദേവിയുടെ പാദപദ്മം കാംക്ഷിച്ച് അറുപതിനായിരം വര്‍ഷം തപസ്സു ചെയ്യുകയുണ്ടായി. രാധികാദേവി പഞ്ചപ്രാണസ്വരൂപിണിയാണ്. സര്‍്വസൗഭാഗ്യങ്ങളും തികഞ്ഞ ദേവി തന്നെ രാധാദേവി.

Tags: Navarathri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ കാവാലം ശശികുമാറിന്റെ പ്രഭാഷണം

India

ജീവിതത്തിലെ ഏറ്റവും ശുദ്ധമായ ദിവസങ്ങളാണ് നവരാത്രി : പഴങ്ങളും, വെള്ളവും മാത്രമായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി

Kerala

ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുന്നെന്ന് ഗവര്‍ണര്‍

India

ജയ്‌പൂരിൽ നവരാത്രിയോടനുബന്ധിച്ച് മാംസ, മത്സ്യ കടകൾ അടച്ചിടണം ; ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് : നിയമം ലംഘിച്ചാൽ കട സീൽ ചെയ്യും

India

നവരാത്രി ആഘോഷങ്ങൾ തടസപ്പെടുത്തുന്നവർക്ക് പണി വരുന്നുണ്ട് ; അസമിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.