ഹാംബര്‍ഗ്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ജര്‍മ്മനിക്കും ക്രൊയേഷ്യക്കും ജയം. വെയ്ല്‍സും ഐസ്ലന്ഡും സമനിലയില്‍ കുടുങ്ങി. റൊമേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനി മറികടന്നത്. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജയം.
ഒമ്പതാം മിനിറ്റില്‍ ഇയാനിസ് ഹാഗി റൊമാനിയയ്ക്കായി ഗോള്‍ നേടി. അപ്രതീക്ഷിത ഗോളില്‍ പതറിയ ജര്‍മ്മനിക്ക് സമനില അദ്യ പകുതിയില്‍ ഉറപ്പിക്കാനായില്ല. 52-ാം മിനിറ്റില്‍ സെര്‍ജ് നാര്‍ബി സമനില ഗോള്‍ നേടി. വിജയ ഗോളിനായി ജര്‍മ്മനി ആഞ്ഞുകളിച്ചതോടെ 81-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയായിരുന്നു മുള്ളറുടെ ഗോള്‍. വിജയത്തോടെ ജര്‍മ്മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തി.
സൈപ്രസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യ കീഴടക്കിയത്. ഇവാന് പെരിസിച്ച് 45-ാം മിനിറ്റിലും ജോസ്കോ ഗ്വാര്‍ഡിയോള്‍ 80-ാം മിനിറ്റിലും മാര്‍കോ ലിവാജ 90-ാം മിനിറ്റിലും ഗോള്‍ നേടി. ആധികാരികമായിരുന്നു ക്രൊയേഷ്യയുടെ കളി. പത്ത് ഷോട്ടുകളാണ് മത്സരത്തില്‍ ക്രൊയേഷ്യ പോസ്റ്റിന് നേരെ പായിച്ചത്. വെയ്ല്‍സ് ചെക്ക് റിപ്പബ്ലിക് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: