കോഴിക്കോട്: 200 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കം. പഞ്ചാബ് നാഷണല്‍ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ജപ്തി നടപടികള്‍ തുടങ്ങിയത്.
ബാങ്കുകള്‍ ഫിറോസിന്റെ കോഴിക്കോട്ടെ കമ്പനിക്ക് വന്‍ തുക വായ്പ നല്‍കിയിരുന്നു. ഇത് വര്‍ഷങ്ങളായി തിരിച്ചടക്കാത്ത സാഹചര്യത്തിലാണ് ജപ്തി. വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഈ മാസം 21 നകം വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് ചുവട് പിടിച്ചാണ് ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്.
ഇ.ടി. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോര്‍ ഇന്‍ ബസാറും ജപതിചെയ്യേണ്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതേസമയം, വായ്പ തിരിച്ചടയ്‌ക്കുമെന്നാണ് ഇ.ടി ഫിറോസിന്റെ നിലപാട്.
ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. ഫിറോസിനെക്കൂടാതെ മൂന്ന് പേര്‍ കൂടി അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പാര്‍ട്ണര്‍മാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: